തിരിച്ചു കയറി വിപണി; നേരിയ നേട്ടം

രണ്ടു ദിവസത്തെ ഇടിവിന് ശേഷം ഇന്ന് ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 21.12 പോയ്ന്റ് ഉയര്‍ന്ന് 52344.45 പോയ്ന്റിലും നിഫ്റ്റി 8 പോയ്ന്റ് ഉയര്‍ന്ന് 15683.40 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1182 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1964 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 126 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എന്‍ടിപിസി, യുപിഎല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ അദാനി പോര്‍ട്ട്‌സ്, എച്ച് യു എല്‍, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
എഫ്എംസിജി ഒഴികെയുള്ള എല്ലാ സൂചികകളും നഷ്ടം രേഖപ്പെടുത്തി. പിഎസ്‌യു ബാങ്ക് സൂചിക 1-2 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ എട്ടെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ആസ്റ്റര്‍ ഡിഎം 4.39 ശതമാനം നേട്ടവുമായി മുന്നില്‍ നില്‍ക്കുന്നു. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (4.05 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.17 ശതമാനം), സിഎസ്ബി ബാങ്ക് (2.11 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (0.64 ശതമാനം), ഇന്‍ഡിട്രേഡ് (0.53 ശതമാനം), എഫ്എസിടി (0.42 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.26 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, ഹാരിസണ്‍സ് മലയാളം, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കിറ്റെക്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, എവിറ്റി തുടങ്ങി 21 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it