മൂന്ന് ദിവസത്തെ മുന്നേറ്റത്തിന് വിരാമം; സെന്‍സെക്‌സ് 283 പോയ്ന്റ് ഇടിഞ്ഞു

മൂന്ന് ദിവസം ഉത്സാഹത്തോടെ മുന്നേറിയ ഓഹരി വിപണി ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ഓഹരി വിപണിയിലെ വ്യാപാര ആരംഭം ആവേശത്തോടെ തന്നെയായിരുന്നു. സൂചിക ഉയരുമ്പോള്‍ നിക്ഷേപകരുടെ ലാഭമെടുക്കലും കൂടൂം. ഇതോടെ ആദ്യ മണിക്കൂറില്‍ തന്നെ വിപണിയില്‍ ചാഞ്ചാട്ടവും തുടങ്ങി.

2021 കലണ്ടര്‍ വര്‍ഷത്തിലെ വളര്‍ച്ചാ അനുമാനം മൂഡീസ് കുറച്ചതും നിക്ഷേപകരുടെ ലാഭമെടുപ്പ് പ്രവണതയും ചേര്‍ന്നതോടെ സൂചികകള്‍ താഴേക്ക് പോയി. സെന്‍സെക്‌സ് അരശതമാനത്തോളം, അതായത് 282.6 പോയ്ന്റ് ഇടിഞ്ഞ് 52,306 തലത്തിലെത്തി. നിഫ്റ്റിയും അരശതമാനത്തോളം, അതായത് 86 പോയ്ന്റ് ഇടിഞ്ഞ് 15,687 ലെത്തി.

വിശാല വിപണിയിലും ഇന്ന് ഇടിവുണ്ടായി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.26 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.43 ശതമാനവും താഴ്ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് ഒരു ദിവസം കൊണ്ട് ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ 10.68 ശതമാനം ഇടിവാണുണ്ടായത്. വിശാല വിപണിയെ പിന്നോട്ട് വലിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഓഹരികളില്‍ ഒന്നാണ് ഇന്ന് ധനലക്ഷ്മി ബാങ്ക്. സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകളും ഇടിഞ്ഞു. അതേസമയം ഫെഡറല്‍ ബാങ്ക് ഓഹരി വില നാമമാത്രമായി കൂടി.





Related Articles
Next Story
Videos
Share it