Begin typing your search above and press return to search.
രാവിലെ റെക്കോര്‍ഡ് ഭേദിച്ചു, വൈകീട്ട് താഴ്ചയോടെ ക്ലോസിംഗ്

കോവിഡില്‍ തകര്‍ന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും വിപണിയെ ഇന്ന് അത് സ്വാധീനിച്ചിട്ടില്ല. ഓഹരി വ്യാപാരം തുടങ്ങി അധികം വൈകും മുമ്പേ സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് മുന്നേറിയ ഓഹരി സൂചികകള്‍ പിന്നീട് ലാഭമെടുക്കലിനെ തുടര്‍ന്ന് താഴേക്ക് പോയി. 53,126 പോയിന്റ് എന്ന റെക്കോര്‍ഡ് തലത്തിലെത്തിയ ശേഷമാണ് ഇന്ന് സെന്‍സെക്‌സ് വ്യാപാര അന്ത്യത്തില്‍ 189 പോയിന്റ് താഴ്ന്ന് 52,735ല്‍ ക്ലോസ് ചെയ്തത്. നിഫ്റ്റി 46 പോയ്ന്റ് അഥവാ 0.40 ശതമാനം താഴ്ന്ന് 15,815 ല്‍ ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരത്തിനിടെ നിഫ്റ്റി പുതിയ ഉയരമായ 15,915. 6 തൊട്ടിരുന്നു.
ഫാര്‍മഈസി ഏറ്റെടുത്ത തൈറോകെയര്‍ ടെക്‌നോളജീസിന്റെ ഓഹരി വില ഇന്ന് 11.5 ശതമാനം താഴ്ന്നു. പുതുതായി ഓഹരി വിപണിയിലെത്തിയ ഡോഡ്‌ല ഡയറിയുടെ ഓഹരി വിലയില്‍ ഉയര്‍ച്ചയുണ്ടായി.
ഏഷ്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നത് ആഗോള ഓഹരി വിപണികളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഓരോ ഉയര്‍ച്ചയിലും നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തിടുക്കം കൂട്ടുന്നതിനും ഒരു കാരണം ഇതാകാം.
ഏഷ്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നത് ആഗോള ഓഹരി വിപണികളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഓരോ ഉയര്‍ച്ചയിലും നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തിടുക്കം കൂട്ടുന്നതിനും ഒരു കാരണം ഇതാകാം.
കേരള കമ്പനികളുടെ പ്രകടനം
സിഎസ്ബി ബാങ്ക് ഓഹരി വില ഇന്ന് ആറുശതമാനത്തോളം ഉയര്‍ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഇന്ന് മൂന്നുശതമാനത്തിലേറെയും നേട്ടം ഉണ്ടാക്കി. ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരി വിലകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഈസ്റ്റ്ട്രഡ് ഓഹരി വില ഏഴ് ശതമാനത്തിലേറെ താഴ്ന്നു. 19 കേരള കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു.
Next Story