സൂചികകളില്‍ നേരിയ ഇടിവ്

ഉയര്‍ച്ച താഴ്ചകള്‍ക്ക് ശേഷം നേരിയ ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 8.03 പോയ്ന്റ് താഴ്ന്ന് 53018.94 പോയ്ന്റിലും നിഫ്റ്റി 18.80 പോയ്ന്റ് താഴ്ന്ന് 15780.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

ആഗോള വിപണി ഇന്നും ദുര്‍ബലമായിരുന്നെങ്കിലും ബാങ്കിംഗ്, എനര്‍ജി ഓഹരികളുടെ കരുത്തില്‍ ഇന്ത്യന്‍ വിപണി വലിയ നഷ്ടമില്ലാതെ പിടിച്ചു നിന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ഭയം ഏഷ്യന്‍, യൂറോപ്യന്‍ വിപണികളെയും തളര്‍ത്തുന്നുണ്ട്.
1336 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1857 ഓഹരികളുടെ വില ഇടിഞ്ഞു. 138 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ആക്‌സിസ് ബാങ്ക്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബജാജ് ഓട്ടോ, സിപ്ല, ഐഷര്‍ മോട്ടോഴ്‌സ്, ബിപിസിഎല്‍, ടെക് മഹീന്ദ്ര തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ഓട്ടോ, പി എസ് യു ബാങ്ക്, റിയല്‍റ്റി, മെറ്റല്‍ സെക്ടറല്‍ സൂചികകള്‍ 1-2 ശതമാനം ഇടിഞ്ഞപ്പോള്‍ പവര്‍, ബാങ്കിംഗ് ഓഹരികള്‍ നിലമെച്ചപ്പെടുത്തി.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 12 എണ്ണത്തിനാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഇന്‍ഡിട്രേഡ് (5.52 ശതമാനം), കേരള ആയുര്‍വേദ (3.43 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.53 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (2.26 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.91 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, നിറ്റ ജലാറ്റിന്‍, ഹാരിസണ്‍സ് മലയാളം, പാറ്റ്‌സ്പിന്‍ ഇന്ത്യ, സിഎസ്ബി ബാങ്ക് , ഈസ്റ്റേണ്‍ ട്രെഡ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി 17 കേരള കമ്പനികളുടെ ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.

അപ്പോളോ ടയേഴ്‌സ് 185.10

ആസ്റ്റര്‍ ഡി എം 177.70

എവിറ്റി 94.15

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 111.15

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 311.10

സിഎസ്ബി ബാങ്ക് 192.40

ധനലക്ഷ്മി ബാങ്ക് 11.60

ഈസ്റ്റേണ്‍ ട്രെഡ്‌സ് 29.70

എഫ്എസിടി 95.75

ഫെഡറല്‍ ബാങ്ക് 90.25

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 53.70

ഹാരിസണ്‍സ് മലയാളം 138.55

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 28.65

കല്യാണ്‍ ജൂവലേഴ്‌സ് 60.10

കേരള ആയുര്‍വേദ 70.90

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 72.10

കിറ്റെക്‌സ് 227.50

കെഎസ്ഇ 1890.00

മണപ്പുറം ഫിനാന്‍സ് 85.10

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 170.10

മുത്തൂറ്റ് ഫിനാന്‍സ് 977.00

നിറ്റ ജലാറ്റിന്‍ 338.80

പാറ്റ്‌സ്പിന്‍ ഇന്ത്യ 5.98

റബ്ഫില ഇന്റര്‍നാഷണല്‍ 78.20

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 140.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.60

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.67

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 223.90

വണ്ടര്‍ലാ ഹോളിഡേയ്‌സ് 233.00


Related Articles
Next Story
Videos
Share it