നിലനില്‍പ്പില്ലാതെ ആശ്വാസറാലി, വിപണിയില്‍ നേരിയ ഇടിവ്

വിപണി ആശ്വാസറാലിയോടെ വ്യാപാരം ആരംഭിച്ചെങ്കിലും ബാങ്കുകളിലും മെറ്റല്‍ സ്റ്റോക്കുകളിലും നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ വ്യാപാരാന്ത്യത്തില്‍ ചുവപ്പിലേക്ക് വീണു. ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 137 പോയ്ന്റ് അഥവാ 0.26 ശതമാനം ഇടിഞ്ഞ് 52,794 ലാണ്

ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ, തുടര്‍ച്ചയായ ആറാം ദിവസവും വിപണികള്‍ നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് സൂചികയില്‍ എസ്ബിഐയാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്. 4.79 ശതമാനം. എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുക്കി, എയര്‍ടെല്‍, എച്ച്ഡിഎഫ്സി, ബജാജ് എന്നിവയാണ് തിരിച്ചടി നേരിട്ട മറ്റ് ഓഹരികള്‍.
നിഫ്റ്റി സൂചിക 26 പോയ്ന്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 15,782 ല്‍ ക്ലോസ് ചെയ്തു. വിശാലമായ വിപണിയില്‍, ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 1.3 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.79 ശതമാനവും ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചിക 2 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനവും ഇടിഞ്ഞു. ടാറ്റ മോട്ടോഴ്സിന്റെ നേതൃത്വത്തില്‍ നിഫ്റ്റി ഓട്ടോ സൂചിക 2.5 ശതമാനം നേട്ടമുണ്ടാക്കി.
ഡെല്‍ഹിവെറി ഐപിഒ അവസാന ദിവസമായ ഇന്നുവരെ 1.5 തവണ സബ്സ്‌ക്രൈബ് ചെയ്തു. വീനസ് പൈപ്‌സ് ആന്റ് ട്യൂബ്‌സിന്റെ ഐപിഒ ഇതുവരെ 14.4 തവണയാണ് സബ്‌സ്‌ക്രൈബ് ചെയ്തത്.
കേരള കമ്പനികളുടെ പ്രകടനം
വിപണി ആശ്വാസറാലിയോടെ വ്യാപാരം ആരംഭിച്ചപ്പോള്‍ കേരള കമ്പനികളില്‍ 20 എണ്ണം നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ് (3.45 ശതമാനം), ആസ്റ്റര്‍ ഡി എം (5.03 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (3.94 ശതമാനം), ഹാരിസണ്‍സ് മലയാളം (4.23 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (4.97 ശതമാനം), കിറ്റെക്‌സ് (4.54 ശതമാനം), നിറ്റ ജലാറ്റിന്‍ (5.04 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.56 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.41 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, സിഎസ്ബി ബാങ്ക് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

അപ്പോളോ ടയേഴ്‌സ് 202.50

ആസ്റ്റര്‍ ഡി എം 172.30

എവിറ്റി 93.30

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 103.00

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 312.70

സിഎസ്ബി ബാങ്ക് 190.50

ധനലക്ഷ്മി ബാങ്ക് 12.10

ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.90

എഫ്എസിടി 113.45

ഫെഡറല്‍ ബാങ്ക് 83.50

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 53.55

ഹാരിസണ്‍സ് മലയാളം 145.25

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.50

കല്യാണ്‍ ജൂവലേഴ്‌സ് 62.90

കേരള ആയുര്‍വേദ 67.45

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 69.65

കിറ്റെക്‌സ് 229.10

കെഎസ്ഇ 2101.15

മണപ്പുറം ഫിനാന്‍സ് 99.00

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 243.30

മുത്തൂറ്റ് ഫിനാന്‍സ് 1113.90

നിറ്റ ജലാറ്റിന്‍ 331.60

പാറ്റ്‌സ്പിന്‍ ഇന്ത്യ 80.72

റബ്ഫില ഇന്റര്‍നാഷണല്‍ 80.10

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 145.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.89

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.09

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 203.00

വണ്ടര്‍ലാ ഹോളിഡേയ്‌സ് 211.30


Related Articles
Next Story
Videos
Share it