Begin typing your search above and press return to search.
ഏഴു ദിവസത്തെ മുന്നേറ്റം അവസാനിച്ചു, സൂചികകളില്‍ ഇടിവ്
ഏഴു ദിവസത്തെ മുന്നേറ്റം അവസാനിച്ചു. ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 287.70 പോയ്ന്റ് ഇടിഞ്ഞ് 59543.96 പോയ്ന്റിലും നിഫ്റ്റി 74.50 പോയ്ന്റ് ഇടിഞ്ഞ് 17656.30 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്.
1378 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1951 ഓഹരികളുടെ വില ഇടിഞ്ഞു. 106 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
നെസ്ലെ ഇന്ത്യ, എച്ച് യു എല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ പെടുന്നു. അതേസമയം ടെക് മഹീന്ദ്ര, മാരുതി സുസുകി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ലാര്‍സണ്‍ & ടര്‍ബോ, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
പി എസ് യു ബാങ്ക് സൂചിക 3.5 ശതമാനം നേട്ടം രേഖപ്പെടുത്തി. കാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ സൂചികകള്‍ 1 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ എഫ്എംസിജി സൂചികയില്‍ 1 ശതമാനം ഇടിവുണ്ടായി
ബിഎസ്ഇ മിഡ്കാപ് സൂചിക 0.4 ശതമാനം ഉയര്‍ന്നു. സ്‌മോള്‍ കാപ് സൂചിക 0.3 ശതമാനം താഴുകയും ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
13 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് (10.79 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (4.68 ശതമാനം), ധനലക്ഷ്മി ബാങ്ക് (4.54 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.33 ശതമാനം), കേരള ആയുര്‍വേദ (3.35 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്(2.92 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.
അതേസമയം കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കല്യാണ്‍ ജൂവലേഴ്‌സ്, നിറ്റ ജലാറ്റിന്‍, സിഎസ്ബി ബാങ്ക് തുടങ്ങി 15 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.
Kerala Companies Share Price Today & October 21
Next Story
Videos