സൂചികകളില്‍ ഇടിവ്; 17 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 230.12 പോയ്ന്റ് ഇടിഞ്ഞ് 61750 പോയ്ന്റിലും നിഫ്റ്റി 65.75 പോയ്ന്റ് ഇടിഞ്ഞ് 18343.90 പോയ്ന്റിലും ക്ലോസ് ചെയ്തു. 1520 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1987 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 109 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഏഷ്യന്‍ പെയ്ന്റ്, ബജാജ് ഫിന്‍സെര്‍വ്, ഡോ റെഡ്ഡീസ് ലാബ്‌സ്, എച്ച് സി എല്‍ ടെക്നോളജീസ്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക തുടങ്ങിയവ നേട്ടമുണ്ടാക്കി.
ബിഎസ്ഇ സെക്ടറല്‍ സൂചികകളില്‍ ഓട്ടോ, പവര്‍ സൂചികകള്‍ ഒന്നര ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. മെറ്റല്‍സ്, ഐറ്റി, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ക്കും നേട്ടമുണ്ടാക്കാനായില്ല. കാപിറ്റല്‍ ഗുഡ്‌സ് സൂചിക നേരിയ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.42 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.32 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
17 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.97 ശതമാനം), ഇന്‍ഡിട്രേഡ് (2.65 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.08 ശതമാനം), ഹാരിസണ്‍സ് മലയാളം (1.88 ശതമാനം), ഫെഡറല്‍ ബാങ്ക് (1.35 ശതമാനം), സിഎസ്ബി ബാങ്ക് (1.14 ശതമാനം), എവിറ്റി (1.07 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം ആസ്റ്റര്‍ ഡി എം, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, കേരള ആയുര്‍വേദ, കിറ്റെക്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് തുടങ്ങി 12 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.