സൂചികകളില്‍ നേരിയ ഇടിവ്
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 17.15 പോയ്ന്റ് ഇടിഞ്ഞ് 60910.28 പോയ്ന്റിലും നിഫ്റ്റി 9.80 പോയ്ന്റ് ഇടിഞ്ഞ് 18122.50 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 2006 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. 1372 ഓഹരികളുടെ വിലയിടിഞ്ഞു. 134 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടൈറ്റന്‍ കമ്പനി, മഹീന്ദ്ര & മഹീന്ദ്ര, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, മാരുതി സുസുകി, യുപിഎല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ഓയ്ല്‍ & ഗ്യാസ്, പവര്‍ സെക്ടറല്‍ സൂചികകള്‍ 1 ശതമാനം നേട്ടം രേഖപ്പെടുത്തി. ഫാര്‍മ, മെറ്റല്‍, പി എസ് യു ബാങ്ക് ഓഹരികള്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.2 ശതമാനവും സ്‌മോള്‍ കാപ് സൂചിക 0.4 ശതമാനവും ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
17 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. എഫ്എസിടി 10 ശതമാനം നേട്ടവുമായി പട്ടികയില്‍ മുന്നിലുണ്ട്. കല്യാണ്‍ ജൂവലേഴ്‌സ് (5.93 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.99 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.41 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്‌സ് (3.85 ശതമാനം), ഇന്‍ഡിട്രേഡ് (2.95 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.79 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍പ്പെടുന്നു. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ്,
നിറ്റ ജലാറ്റിന്‍, കിറ്റെക്‌സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, സിഎസ്ബി ബാങ്ക് തുടങ്ങി 11 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയി. ഹാരിസണ്‍സ് മലയാളം ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
അപ്പോളോ ടയേഴ്‌സ് 321.85
ആസ്റ്റര്‍ ഡി എം 228.25
എവിറ്റി 104.50
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 253.40
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 541.50
സിഎസ്ബി ബാങ്ക് 233.80
ധനലക്ഷ്മി ബാങ്ക് 20.10
ഈസ്റ്റേണ്‍ ട്രെഡ്‌സ് 35.30
എഫ്എസിടി 321.85
ഫെഡറല്‍ ബാങ്ക് 133.60
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.20
ഹാരിസണ്‍സ് മലയാളം 137.00
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 34.85
കല്യാണ്‍ ജൂവലേഴ്‌സ് 131.35
കേരള ആയുര്‍വേദ 101.60
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 94.50
കിറ്റെക്‌സ് 197.20
കെഎസ്ഇ 1890.00
മണപ്പുറം ഫിനാന്‍സ് 111.65
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 276.05
മുത്തൂറ്റ് ഫിനാന്‍സ് 1078.40
നിറ്റ ജലാറ്റിന്‍ 676.35
പാറ്റ്‌സ്പിന്‍ ഇന്ത്യ 11.85
റബ്ഫില ഇന്റര്‍നാഷണല്‍ 78.30
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 108.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 17.95
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.85
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 265.45
വണ്ടര്‍ലാ ഹോളിഡേയ്‌സ് 335.00
കേരള കമ്പനികളുടെ വില (28-12-2022)
അപ്പോളോ ടയേഴ്‌സ് 323.90
ആസ്റ്റര്‍ ഡി എം 230.50
എവിറ്റി 105.50
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 241.35
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 550.15
സിഎസ്ബി ബാങ്ക് 236.30
ധനലക്ഷ്മി ബാങ്ക് 20.20
ഈസ്റ്റേണ്‍ ട്രെഡ്‌സ് 36.70
എഫ്എസിടി 292.60
ഫെഡറല്‍ ബാങ്ക് 132.90
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.00
ഹാരിസണ്‍സ് മലയാളം 137.20
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.75
കല്യാണ്‍ ജൂവലേഴ്‌സ് 124.00
കേരള ആയുര്‍വേദ 101.95
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 95.50
കിറ്റെക്‌സ് 199.50
കെഎസ്ഇ 1870.00
മണപ്പുറം ഫിനാന്‍സ് 111.00
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 279.50
മുത്തൂറ്റ് ഫിനാന്‍സ് 1064.95
നിറ്റ ജലാറ്റിന്‍ 697.00
പാറ്റ്‌സ്പിന്‍ ഇന്ത്യ 11.35
റബ്ഫില ഇന്റര്‍നാഷണല്‍ 77.50
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 102.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.00
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.80
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 260.40
വണ്ടര്‍ലാ ഹോളിഡേയ്‌സ് 330.65