

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,300 യിലെത്തിയപ്പോള്‍ പവന്‍ വില 98,400 രൂപയായി കുറഞ്ഞു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,115 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,875 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 208 രൂപയാണ് ഇന്നത്തെ വില.
നിലവിൽ രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഏകദേശം 4,320 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വർണത്തെ വീണ്ടും നിക്ഷേപകരുടെ പ്രിയപ്പെട്ടതാക്കുന്നത്. പണപ്പെരുപ്പത്തിനെതിരെയുള്ള സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്നതിനാൽ, ഡോളർ ദുർബലമാകുമ്പോൾ സ്വർണവില കുതിച്ചുയരുന്നു.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,01,405 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.