സ്വർണവിലയിൽ നേരിയ വർധന; പവന് ₹1,12,080, ഇന്നത്തെ നിരക്കുകൾ അറിയാം

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 10 രൂപ കൂടി 11,510 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 10 രൂപ കൂടി 8,965 രൂപയിലുമെത്തി
സ്വർണവിലയിൽ നേരിയ വർധന; പവന് ₹1,12,080, ഇന്നത്തെ നിരക്കുകൾ അറിയാം
Published on: 

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 15 രൂപ കൂടി 14,010 രൂപയും പവന് 120 രൂപ കൂടി 1,12,080 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 10 രൂപ കൂടി 11,510 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 10 രൂപ കൂടി 8,965 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 5 രൂപ കൂടി 5,780 രൂപയിലെത്തി. വെളളി വില ഗ്രാമിന് 245 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ ഇന്നത്തെ സ്വർണവില ട്രോയ് ഔൺസിന് 4,270 മുതൽ 4,285 ഡോളർ വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ കർശന നിലപാട് തുടരുമെന്ന സൂചനകളും, യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ വർധനവുമാണ് സ്വർണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ ഈ മാറ്റങ്ങൾ സ്വാഭാവികമായും ഇന്ത്യൻ ആഭ്യന്തര വിപണിയിലും നിഴലിക്കുന്നുണ്ട്. പണപ്പെരുപ്പ ആശങ്കകളും യു.എസ് ബോണ്ട് ഈൽഡുകളിലെ മുന്നേറ്റവുമാണ് നിലവിൽ സ്വർണവില നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങൾ. ഹ്രസ്വകാലത്തേക്ക് വിപണിയിൽ ചാഞ്ചാട്ടം തുടരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,21,415 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com