കേരളത്തില്‍ സ്വര്‍ണം, വെള്ളി വിലകളില്‍ ഇന്നും മാറ്റമില്ല

കഴിഞ്ഞ വെള്ളിയാഴ്ചയിലെ വിലയിലാണ് വ്യാപാരം തുടരുന്നത്
Gold chain in hand
Image : Canva
Published on

കേരളത്തില്‍ ഇന്നും സ്വര്‍ണ വിലയില്‍ (Kerala gold rate) മാറ്റമില്ല. കഴിഞ്ഞ ശനിയാഴ്ചയും സ്വര്‍ണവില മാറിയിരുന്നില്ല. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 44,080 രൂപയും ഗ്രാമിന് 5,510 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണ വില ഇന്നും മാറിയിട്ടില്ല. ഗ്രാമിന് 4,568 രൂപയാണ് ഇന്നത്തെ വില.

22 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില മെയ് അഞ്ചിലെ പവന് 45,760 എന്നതായിരുന്നു, ഗ്രാമിന് 5,720 രൂപയും. ആഗോള വിപണിയില്‍ ഇടിവ് തുടര്‍ന്ന് 1,936 ഡോളറിലെത്തിയ സ്വര്‍ണവിലയാണ് ഇന്ന് 1,956 ഡോളറിലേക്ക് ഉയര്‍ന്നത്.

വെള്ളി വില

കഴിഞ്ഞ വാരം നേരിയ കുറവുണ്ടായിരുന്ന വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇന്നലെയും വിലയില്‍ വ്യത്യാസമുണ്ടായില്ല. സാധാരണ വെള്ളിക്ക് (silver rate) ഒരു ഗ്രാമിന് 80 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമാണ് ഇന്നത്തെ വില.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com