പവന്‍ വീണ്ടും ₹44,000ല്‍ താഴെ; സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ ഇടിവ്

കേരളത്തില്‍ ഇന്നും സ്വര്‍ണ വില കുറഞ്ഞു. 80 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഇതോടെ പവന്‍ വില (kerala gold rate) 43,920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,490 രൂപയുമായി. മൂന്നു ദിവസം കൊണ്ട് പവന് 320 രൂപയുടെ കുറവാണ് ഉണ്ടായത്.

ആഗോള വിപണിയില്‍ (world gold price) സ്പോട്ട് സ്വര്‍ണം 1,917.45 ഡോളറിലെത്തി. ഇന്നലെ 1,926 ഡോളറിലാണ് നിന്നിരുന്നത്.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് നേരിയ കുറവുണ്ടായി. ഗ്രാമിന് ഇന്ന് 5 രൂപ കുറഞ്ഞ് 4,553 രൂപയായി.

വെള്ളി വില

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് ഇന്നത്തെ നിരക്ക്.

റെക്കോഡ് സ്വര്‍ണ നിരക്ക്

സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെയുള്ള ഉയര്‍ന്ന വില മെയ് അഞ്ചിലേതാണ്. പവന് 45,760 രൂപയും ഗ്രാമിന് 5,720 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണവില.

Related Articles
Next Story
Videos
Share it