ആഗോള വിപണിയില്‍ ഇടിവ്, കേരളത്തില്‍ കുറഞ്ഞ വിലയില്‍ തന്നെ തുടര്‍ന്ന് സ്വര്‍ണം
സമീപകാലത്തെ ഏറ്റവും വലിയ വിലക്കുറവില്‍ തുടരുകയാണ് സ്വര്‍ണ വില. ആഗോള വിപണിയില്‍ 1,827 ഡോളറായിരുന്ന ഔണ്‍സ് സ്വർണം ഇപ്പോൾ 1,822 ഡോളറിലേക്ക് ഇറങ്ങി. കേരളത്തില്‍ സ്വര്‍ണ വില മാറ്റമില്ലാതെ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടരുന്നു. ഗ്രാമിന് 5,260 രൂപയും പവന് 42,080 രൂപയുമാണ് വില.
സ്വര്‍ണം നിക്ഷേപമായി കണ്ട് വാങ്ങുന്നവരോടൊപ്പം ആഭരണം വാങ്ങുന്നവര്‍ക്കും മികച്ച സമയമാണ് ഇത്. 22 കാരറ്റ് സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരു കഴിഞ്ഞ വര്‍ഷത്തെ നിരക്കുകള്‍ (2022 സെപ്റ്റംബര്‍) പരിശോധിച്ചാല്‍ 10,000 രൂപയോളം വില ഉയര്‍ന്നതായി കാണാം. പിന്നീട് വിലക്കുറവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 7,500 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണമുള്ളത്.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,348 രൂപയാണ് വില.
ആഭരണം വാങ്ങുമ്പോള്‍
കേരളത്തില്‍ സ്വര്‍ണാഭരണം വാങ്ങുന്ന ഒരാള്‍ക്ക് ഇക്കഴിഞ്ഞ ആറു മാസത്തെ ഏറ്റവും വലിയ വിലക്കുറവില്‍ ഇപ്പോള്‍ വാങ്ങാം. അഞ്ച് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന്റെ ജി.എസ്.ടി, ഏറ്റവും കുറഞ്ഞ 5% പണിക്കൂലി എന്നിവ കൂട്ടിയാല്‍ 45,500-46,000 രൂപയോളം വേണം ഇന്ന് ഒരു പവന്. പണിക്കൂലി കൂടിയ ആഭരണത്തിനെങ്കില്‍ 6,000 രൂപ വരെ അധികം നല്‍കേണ്ടതായും വന്നേക്കാം.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമുണ്ടായില്ല. സാധാരണ വെള്ളിക്ക് 74 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.