നേരിയ വിലക്കുറവിനുശേഷം മാറ്റമില്ലാതെ സ്വര്‍ണ വില

നേരിയ വിലക്കുറവിന് ശേഷം മാറ്റമില്ലാതെ സ്വര്‍ണ വില. 22 കാരറ്റ് സ്വര്‍ണം, പവന് ഇന്നലെ 80 രൂപ കുറഞ്ഞ് 43,560 രൂപയായിരുന്നു. ഇതേ വിലയില്‍ തന്നെയാണ് ഇന്നും വ്യാപാരം. ഗ്രാമിന് ഇന്ന് 5,445 രൂപയാണ്.

കഴിഞ്ഞ ശനിയാഴ്ച പവന് 320 രൂപ വര്‍ധിച്ച് 43,640 രൂപയിലാണ് വ്യാപാരം നടന്നത്.

ആഗോള വിപണി

ആഗോള വിപണിയില്‍ സ്വര്‍ണം ഇന്ന് 1,927 ഡോളറിലേക്കു കയറി. ഇന്നലെ 1,923 ഡോളറിലായിരുന്നു.

18 കാരറ്റ്

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലയില്‍ മാറ്റമില്ല. ഇന്നലെ ഗ്രാമിന് 4,508 രൂപയായിരുന്നു.

വെള്ളി വില

രണ്ട് ദിവസമായി വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. സാധാരണ വെള്ളിക്ക് ഗ്രാമിന് 77 രൂപയും. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് ഇന്ന്.

Related Articles
Next Story
Videos
Share it