രണ്ട് ദിവസമായി മാറ്റമില്ലാതെ കേരളത്തിലെ സ്വര്‍ണ വില

വിലയില്‍ മാറ്റമില്ലാതെ കേരളത്തിലെ സ്വര്‍ണ വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,780 രൂപയും പവന് 46,240 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,780 രൂപയാണ് വില.

കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു. തുടര്‍ന്ന് വില മാറ്റമില്ലാതെ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് മാറ്റമില്ല; ഗ്രാമിന് 4,780 രൂപ. വെള്ളി വിലയും ഗ്രാമിന് 77 രൂപയില്‍ തന്നെ തുടരുന്നു.

ജനുവരി ഒന്നിന് പവന്‍ വില 47,000 രൂപയായിരുന്നു. ജനുവരി 18 ആയപ്പോഴേക്കും ഇത് 45,920 രൂപയിലേക്ക് ഇടിഞ്ഞു. ഇക്കാലയളവില്‍ ഗ്രാം വില 5,875 രൂപയില്‍ നിന്ന് 5,740 രൂപയിലേക്കും കുറഞ്ഞു.

ഇന്ന് കേരളത്തിലെ വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 77 രൂപ.

ആഗോള വിപണി

ഇന്നലെ 2,021 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ച സ്‌പോട്ട് സ്വര്‍ണ വില ഇന്ന് നേട്ടത്തിലാണുള്ളത്. നിലവില്‍ 2,030.84 ഡോളറിലാണ് സ്വര്‍ണ വ്യാപാരം തുടരുന്നത്. 2,040 ഡോളര്‍ വരെ സ്വര്‍ണം ഉയര്‍ന്നേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Related Articles

Next Story

Videos

Share it