ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം

മൂന്നു ദിവസം ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഒരു പവന് 240 രൂപ കുറഞ്ഞ് 43,240 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,405 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയിലും നേരിയ കുറവുണ്ടായി. ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞ് 4,483 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ആണ് സ്വർണമെത്തിയത്.

ആഗോളവിപണി

സ്വര്‍ണത്തിനും ഡോളറിനും രൂപയ്ക്കും ആഗോള വിപണിയില്‍ നേരിടുന്ന വലിയ ചാഞ്ചാട്ടമാണ് ആഭ്യന്തര സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്. രൂപ ഇന്നു ചെറിയ നേട്ടം കാണിച്ചു. ഡോളര്‍ 82.00 രൂപയില്‍ ഓപ്പണ്‍ ചെയ്തിട്ട് 81.97 രൂപയിലേക്കു താഴ്ന്നു. സ്വര്‍ണം ലോകവിപണിയില്‍ 1914 ഡോളറിലാണ്.

വെള്ളിവിലയില്‍ മാറ്റമില്ല

കേരളത്തില്‍ ഇന്നു വെള്ളിവില മാറിയില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 77 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമാണുള്ളത്.

Related Articles
Next Story
Videos
Share it