കുത്തനെ ഇടിഞ്ഞ് കേരളത്തിലെ സ്വര്‍ണ വില
കേരളത്തില്‍ ഇന്ന് പവന്‍ വിലയില്‍ വലിയ കുറവ്. പവന് 800 രൂപ കുറഞ്ഞ് 46,280 രൂപയും ഗ്രാമിന് 100 രൂപ കുറഞ്ഞ് 5,785 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയിലും വലിയ ഇടിവുണ്ടായി. 90 രൂപ കുറഞ്ഞ് 4,795 രൂപയായി.
ആഗോള വിലയ്‌ക്കൊപ്പം
ആഗോള വിപണിയില്‍ സ്‌പോട്ട് സ്വര്‍ണം വന്‍ ചാഞ്ചാട്ടത്തിലാണ്. തിങ്കളാഴ്ച ഔണ്‍സിന് 2,091ഡോളര്‍ വരെ കയറിയിട്ടു താഴ്ന്ന് 2029.07 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്നു രാവിലെ വീണ്ടും കയറി 2036.30 ഡോളര്‍ ആയി. നിലവില്‍ ഇതേ നിരക്കിലാണ് വ്യാപാരം തുടരുന്നത്.
സ്വര്‍ണ വിലക്കയറ്റം ഉടന്‍ അവസാനിച്ചേക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 2024ന്റെ മദ്ധ്യത്തോടെ രാജ്യാന്തര വില 2,200 ഡോളര്‍ ഭേദിച്ചേക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. അതോടെ, കേരളത്തിലെ വില പവന് 55,000-60,000 രൂപ നിരക്കിലെത്തിയേക്കാം.
വെള്ളി വില
വെള്ളി വിലയിലും ഇന്ന് കുറവുണ്ടായി. സാധാരണ വെള്ളി ഗ്രാമിന് രണ്ട് രൂപ ഇടിഞ്ഞ് 82 രൂപയിലെത്തി. 92% വെള്ളി (ആഭരണങ്ങള്‍) വില 103 രൂപയില്‍ തുടരുന്നു.