

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്ന് മുകളിലേക്ക് കയറി സ്വര്‍ണം. പവന് 80 രൂപ കൂടി 46,160 രൂപയും ഗ്രാമിന് 10 രൂപ കൂടി 5,770 രൂപയുമായി.
പവന്‍ വില ഇന്നലെ 80 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയിരുന്നു. അവിടെ നിന്നാണ് ഇന്ന് അതേ തുകയുടെ കയറ്റമുണ്ടായത്.
ജനുവരി ഒന്നിന് പവന്‍ വില 47,000 ആയിരുന്നു. പിന്നീട് തുടര്‍ച്ചയായി 920 രൂപ വരെ താഴ്ന്നിരുന്നു. ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും നേരിയ കയറ്റമുണ്ടായി. ഗ്രാമിന് 5 രൂപ വര്‍ധിച്ച് 4,780 രൂപയായി.
വെള്ളി വില ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 77 രൂപയായി.
രാജ്യാന്തര വില
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള ഇ.ടി.എഫുകള്‍ക്ക് അംഗീകാരം നല്‍കിയത് സ്വര്‍ണത്തെയും സ്വാധീനിച്ചു. 2,028 ഡോളര്‍ നിരക്കില്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ച സ്വര്‍ണം നിലവില്‍ ഔണ്‍സിന് 2,036.72 നിരക്കില്‍ ഉയര്‍ന്നാണ് വ്യാപാരം തുടരുന്നത്. ഇനിയും ഉയരുമെന്നാണ് പ്രവചനങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine