മൂന്നു ദിവസം കുറഞ്ഞ സ്വര്‍ണ വില ഇന്ന് കൂടി; ഇന്നത്തെ നിരക്ക് അറിയാം
മൂന്നു ദിവസത്തെ ഇടിവിന് ശേഷം നേരിയ തോതില്‍ ഉയര്‍ന്ന് സ്വര്‍ണ വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 5,650 രൂപയും പവന്‍ 80 രൂപ ഉയര്‍ന്ന് 45,200 രൂപയുമായി. ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 800 രൂപയുടെ ഇടിവാണ് പവനുണ്ടായത്. ഇന്ന് ആഗോള വിപണിയിലും സ്വര്‍ണം കയറി. 1,985.07 ഡോളറിലാണ് സ്‌പോട്ട് സ്വര്‍ണം ഇപ്പോഴുള്ളത്. ഇന്നലെ 1982.78 ഡോളറിലാണ് ക്ലോസ് ചെയ്തത്.
22 കാരറ്റിന് കേരളത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വില ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് രേഖപ്പെടുത്തിയത്, 45,920 രൂപ. ആഗോള വിപണിയില്‍ സ്വര്‍ണം 2,000 ഡോളര്‍ മറികടന്നപ്പോഴാണ് കേരളത്തിൽ പുതിയ റെക്കോഡ് കുറിച്ചത്. നേരിയ വ്യത്യാസത്തില്‍ തുടരുമെങ്കിലും സ്വർണത്തിന് ഉടനെ വലിയൊരു കയറ്റം വിദഗ്ധര്‍ പ്രതീക്ഷിക്കുന്നില്ല.
18 കാരറ്റ് സ്വര്‍ണവും വെള്ളിയും
18 കാരറ്റ് സ്വര്‍ണത്തിനും വില കൂടി. ഗ്രാമിന് 5 രൂപ വര്‍ധിച്ച് 4,680 രൂപയായി. ഇന്നലെ രണ്ട് രൂപ കുറഞ്ഞ സാധാരണ വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 78 രൂപയായി. ആഭരണങ്ങള്‍ക്കുപയോഗിക്കുന്ന പരിശുദ്ധ വെള്ളി 103 രൂപ നിരക്കില്‍ തന്നെ മാറ്റമില്ലാതെ തുടരുന്നു.
Read This : ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ സ്വര്‍ണാഭരണ ഡിമാന്‍ഡ് വര്‍ധിച്ചു