

കോഴി ഇറച്ചി ഉത്പാദനത്തില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഏഴ് പദ്ധതികള്‍ ആരംഭിക്കുന്നു. സര്‍ക്കാരിന്റെ കേരള പുനര്‍നിര്‍മാണ പദ്ധതി വിഹിതവും (22.50 കോടി) നബാര്‍ഡിന്റെ സാമ്പത്തിക സഹായവും (43.32കോടി രൂപ) പ്രയോജനപ്പെടുത്തി 65.82 കോടി രൂപ ചെലവില്‍ വിവിധ ജില്ലകളിലായാണ് പദ്ധതികള്‍.
പാലക്കാട് ഹാച്ചറി കോംപ്ലക്‌സ്
കൊല്ലം (കോട്ടുക്കല്‍), എറണാകുളം (ഇടയാര്‍) ജില്ലകളില്‍ ഇറച്ചി കോഴി സംസ്‌കരണശാലകളും കോട്ടുക്കല്‍, എടയാര്‍, പാലക്കാട് (നെന്മേനി) എന്നിവിടങ്ങളില്‍ വളര്‍ത്ത് മൃഗങ്ങളുടെ തീറ്റനിര്‍മ്മാണശാലകളും പാലക്കാട്ട് (കോട്ടുത്തറ) ബ്രോയിലര്‍ ബ്രീഡര്‍ ഫാം ഉള്‍പ്പെടെയുള്ള ഹാച്ചറി കോംപ്ലക്സുമാണ് സ്ഥാപിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ (കെപ്കോ), മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യ (എം.പി.ഐ.), എന്‍.ജി.ഒ സംരംഭമായ ബ്രഹ്‌മഗിരി ഡെവലപ്മെന്റ് സൊസൈറ്റി എന്നീ സ്ഥാപനങ്ങള്‍ക്കാണ് പദ്ധതികളുടെ നിര്‍വഹണ ചുമതല.
Read DhanamOnline in English
Subscribe to Dhanam Magazine