Begin typing your search above and press return to search.
ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച 10 ഓഹരികള്‍ ഇവയാണ്!
ഇന്ത്യന്‍ ഓഹരി സൂചികകള്‍ സര്‍കാലറെക്കോര്‍ഡുകള്‍ ഭേദിച്ചാണ് അടുത്തിടെ മുന്നേറ്റം. ഒരു രൂപയില്‍ താഴെ വിലയുള്ള ഓഹരികള്‍ മുതല്‍ മുക്കാല്‍ ലക്ഷത്തിലേറെ വിലയുള്ള ഓഹരികള്‍ വരെ ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ട്. ഇതാ ഏറെ വിലപിടിപ്പുള്ള പത്ത് ഓഹരികള്‍
1. എംആര്‍എഫ് ലിമിറ്റഡ്: 87,563.10 രൂപ (മുഖവില: 10 രൂപ)
എംആര്‍എഫിനെ അറിയാത്തവര്‍ ചുരുക്കം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബാറ്റ് ഉയരുമ്പോഴെല്ലാം ലോകമെമ്പാടുമുള്ളവരുടെ കണ്ണില്‍ പതിഞ്ഞിരുന്നു കെ. എം മാമ്മന്‍ മാപ്പിള സ്ഥാപിച്ച എംആര്‍എഫിന്റെ ബ്രാന്‍ഡ് നാമം. 1949ല്‍ മദ്രാസില്‍ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ മാമ്മന്‍ മാപ്പിള ബലൂളുകളും കളിപ്പാട്ടങ്ങളും നിര്‍മിക്കാന്‍ സ്ഥാപിച്ച മദ്രാസ് റബ്ബര്‍ ഫാക്ടറി (എംആര്‍എഫ്) യുടെ ഒരു ഓഹരി വാങ്ങാന്‍ ഇന്ന് സാധാരണ നിക്ഷേപകന് പ്രയാസമാണ്. 1961ല്‍ ഇന്ത്യയില്‍ ആദ്യമായി ടയര്‍ നിര്‍മാണം ആരംഭിച്ച എംആര്‍എഫ് രാജ്യത്തെ ഏറ്റവും വിലപിടിച്ച ഓഹരിയായി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.
2. ഹണിവെല്‍ ഓട്ടോമേഷന്‍: 39,280.45 രൂപ (മുഖവില: 10 രൂപ)
മറ്റ് കമ്പനികള്‍ക്ക് സോഫ്റ്റ് വെയര്‍ ബിസിനസ് സൊലൂഷനുകള്‍ നല്‍കുന്ന കമ്പനിയാണിത്. ഉദാഹരണത്തിന് എയര്‍ക്രാഫ്റ്റുകള്‍ക്ക് കൂടുതല്‍ ഇന്ധനക്ഷമത ആര്‍ജിക്കാനും സമയക്ലിപ്ത പാലിക്കാനുമൊക്കെയുള്ള കാര്യങ്ങള്‍. മാനുഫാക്ചറിംഗ് പ്ലാന്റ്‌സ്, ബില്‍ഡിംഗുകള്‍, സപ്ലെ ചെയ്ന്‍ എന്നുവേണ്ട നിരവധി മേഖലകളില്‍ സ്മാര്‍ട്ടും സുസ്ഥിരവുമായ പ്രോസസ് ഒരുക്കാന്‍ ഈ കമ്പനി സേവനം നല്‍കുന്നു. 1987ല്‍ ടാറ്റ ഗ്രൂപ്പും അമേരിക്കയിലെ ഹണിവെല്‍ കമ്പനിയും ചേര്‍ന്നാണ് ഇത് രൂപീകരിച്ചത്. 2014ല്‍ സംയുക്ത പങ്കാളിത്തം അവസാനിച്ചു
3. പേജ് ഇന്‍ഡസ്ട്രീസ്: 28,456.45 രൂപ (മുഖവില: 10 രൂപ)
ഇന്ത്യ, ബംഗ്ലദേശ്, യുഎഇ, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ ജോക്കി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും ലൈസന്‍സുള്ള കമ്പനിയാണിത്. ജോക്കിക്ക് പുറമേ സ്പീഡോ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സും പേജിനുണ്ട്.
4. ശ്രീ സിമന്റ്‌സ്: 24,402.32 (മുഖവില: 10 രൂപ)
ഇന്ത്യയില്‍ ഏറ്റവും വിലപിടിച്ച ഓഹരികളിലൊന്നാണ് സിമന്റ് കമ്പനിയായ ശ്രീയുടേത്. ഇന്ത്യയുടെ ഏതാണ്ടെല്ലാഭാഗത്തും ഇവര്‍ക്ക് സാന്നിധ്യമുണ്ട്.
5. 3എം ഇന്‍ഡസ്ട്രീസ്: 20,761.40 രൂപ (മുഖവില: 10 രൂപ)
ഏറ്റവും വൈവിധ്യമാര്‍ന്ന ബിസിനസിന്റെ ഉത്തമ ഉദാഹരണമാണ് 3എം. അടുക്കള പാത്രം വൃത്തിയാക്കുന്ന Scotch Brite മുതല്‍ സര്‍ജിക്കല്‍ സൊലൂഷന്‍ വരെ ഈ കമ്പനി നല്‍കുന്നുണ്ട്.
6. നെസ്്‌ലെ ഇന്ത്യ ലിമിറ്റഡ്: 17,872.25 രൂപ (മുഖവില: 10 രൂപ)
മാഗി നൂഡില്‍സ്, കിറ്റ്കാറ്റ്, സണ്‍റൈസ് കോഫി എന്നുവേണ്ട കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടത്തോടെ വാങ്ങുന്ന നിരവധി ഉല്‍പ്പങ്ങളുടെ നിര്‍മാതാക്കളാണ് നെസ്്‌ലെ ഇന്ത്യ. മഞ്ചും മില്‍ക്കിബാറുമെല്ലാം ഇവരുടെ തന്നെ.
7. ഐഷര്‍ മോട്ടോഴ്‌സ്: 2857 രൂപ (മുഖവില: ഒരു രൂപ)
തമിഴ്‌നാട്ടില്‍ നിര്‍മിച്ച് ലോകം മുഴുവന്‍ റോയ്ല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡില്‍ ബുള്ളറ്റുകള്‍ എത്തിക്കുന്ന കമ്പനിയാണ് ഐഷര്‍. ഇന്ത്യയുടെ ട്രാക്റ്റര്‍ നിര്‍മാതാക്കളാണ്. സ്വീഡിഷ് കമ്പനിയായ വോള്‍വോയുമായുള്ള പങ്കാളിത്തത്തില്‍ വോള്‍വോ ബസും ട്രക്കുകളുമെല്ലാം നിര്‍മിക്കുന്നു.
ഇതുവരെ സൂചിപ്പിച്ച ഓഹരികളില്‍ നിന്ന് വ്യത്യസ്തമായി ഐഷര്‍ ഓഹരിയുടെ മുഖവില ഒരു രൂപയാണ്. അതിന്റെ വിപണി വിലയാണ് 2857 രൂപ.
8. അബോട്ട് ഇന്ത്യ: 14,997. 50 (മുഖവില: 10 രൂപ)
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മരുന്ന് നിര്‍മാണ കമ്പനികളിലൊന്നാണ്. വിവിധ വിഭാഗങ്ങളിലേക്കു വേണ്ട മരുന്നുകള്‍ ഇവര്‍ നിര്‍മിക്കുന്നുണ്ട്. ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്തേക്കും കമ്പനി കടന്നിട്ടുണ്ട്.
9. ടേസ്റ്റി ബൈറ്റ് ഈറ്റബ്ള്‍സ്: 11,982.95 ( മുഖവില: 10 രൂപ)
ഇന്ത്യന്‍ രുചി കൊണ്ട് ലോകവിപണി കീഴടക്കിയ കമ്പനിയാണ്. രണ്ട് ദശാബ്ദം മുമ്പ് അമേരിക്കയില്‍ ഇന്ത്യന്‍ രുചികളുടെ ബ്രാന്‍ഡിന് തുടക്കമിട്ടു. അമേരിക്കയിലെ ഏറ്റവും വലി ഇന്ത്യന്‍ ഫുഡ് ബ്രാന്‍ഡാണെന്ന് കമ്പനി അവകാശപ്പെടുന്നു. 2006ലാണ് ഇന്ത്യയില്‍ ഈ കമ്പനിയുടെ ഫുഡ് സര്‍വീസ് ബിസിനസ് ആരംഭിച്ചത്.
10. ബോംബെ ഓക്‌സിജന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്: 10,061.30 (മുഖവില: 100 രൂപ)
ഓക്‌സിജന്‍, ആര്‍ഗണ്‍, നൈട്രജന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പോലുള്ള വാതകങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ്. ഈ കമ്പനിയുടെ ശ്രദ്ധേയമായ ഒരു കാര്യം, അവരുടെ വരുമാനത്തിന്റെ പകുതിയോളം വരുന്നത് ഓഹരി, മ്യൂച്വല്‍ ഫണ്ട്, മറ്റ് ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റീസ് എന്നിവയില്‍ നിന്നുള്ള നേട്ടത്തില്‍ നിന്നാണ്.
(വെള്ളിയാഴ്ച - ജനുവരി 15ലെ - ക്ലോസിംഗ് വിലയെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്)
Next Story