

കുരുമുളക് കര്‍ഷകര്‍ക്കും വില്‍പ്പനക്കാര്‍ക്കും പ്രതീക്ഷ നല്‍കി കൊണ്ട് കുരുമുളകില്‍ ഓണ്‍ലൈന്‍ സ്‌പോട്ട് വ്യാപാരം ആരംഭിക്കുന്നു. മട്ടാഞ്ചേരിയിലെ ഇന്ത്യന്‍ പെപ്പര്‍&സ്പൈസ് ട്രേഡ് അസോസിയേഷനാണ് (ഇപ്സ്റ്റ) സംവിധാനം ഒരുക്കുന്നത്. കുരുമുളക് വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അംഗീകൃത സംഭരണശാലയില്‍ എത്തിച്ച്, ഗുണ നിലവാര സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം പ്രതീക്ഷിക്കുന്ന വില പ്രസിദ്ധപ്പെടുത്തണം. വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിലയുടെ 10% ഡെപ്പോസിറ്റായി നല്‍കി ലേലത്തില്‍ പങ്കെടുക്കാം.
ഒരു മണിക്കൂര്‍ സമയമാണ് വില്‍പ്പനക്കായി അനുവദിക്കുന്നത്. അതിനുള്ളില്‍ വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ വില്‍പ്പനക്കാരന് പിന്മാറാന്‍ അവകാശമുണ്ട്. നിലവില്‍ മോക്ക് ട്രേഡിംഗ് ആരംഭിച്ചതായി ഇപ്സ്റ്റ പ്രസിഡന്റ് കിഷോര്‍ ശ്യാംജി പറഞ്ഞു. ഇപ്പോള്‍ ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നതിന് രജിസ്ട്രേഷന്‍ ഫീസ് ഇല്ല. ഡിസംബര്‍ മുതല്‍ 10,000 രൂപ നല്‍കേണ്ടി വരുമെന്നും കിഷോര്‍ ശ്യാംജി പറഞ്ഞു.
കുരുമുളകില്‍ അവധി വ്യാപാരം വിവിധ ദേശിയ എക്‌സ്‌ചേഞ്ചുകള്‍ നടത്തിയെങ്കിലും പിന്നീട് അത് സെബി നിരോധിച്ചു. ഇപ്സ്റ്റ 2003ല്‍ കുരുമുളകില്‍ അവധി വ്യാപാരം ആരംഭിച്ചിരുന്നു. ലോകത്തില്‍ ആദ്യമായി വില വിളിച്ചറിയിച്ചു ലേലം നടത്തിയ കുരുമുളക് അവധി വ്യാപാരത്തിന് തുടക്കമിട്ട സ്ഥാപനമാണ് ഇപ്സ്റ്റ.
Read DhanamOnline in English
Subscribe to Dhanam Magazine