Begin typing your search above and press return to search.
വ്യത്യസ്തമായ നിക്ഷേപ തന്ത്രവുമായി കൊട്ടക് ക്വാണ്ട് ഫണ്ട്
നിഫ്റ്റി 200 ടോട്ടല്‍ റിട്ടേണ്‍ സൂചിക ബെഞ്ച്മാര്‍ക്കായി സ്വീകരിച്ച് നിക്ഷേപം നടത്തുന്ന കൊട്ടക് ക്വാണ്ട് ഫണ്ട് (Kotak Quant Fund) എന്ന പുതിയ മ്യൂച്വല്‍ ഫണ്ട് കൊട്ടക് മഹിന്ദ്ര അസറ്റ് മാനേജമെന്റ് കമ്പനി ആരംഭിച്ചു. ജൂലൈ 12 ന് ആരംഭിച്ച ന്യു ഫണ്ട് ഓഫര്‍ ജൂലൈ 26 ന് സമാപിക്കും.
ആദ്യ നിക്ഷേപമായി 5,000 രൂപയാണ് നൽകേണ്ടത്. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. കൊട്ടക് മഹിന്ദ്ര കമ്പനി വികസിപ്പിച്ച അല്‍ഗരിതം ഉപയോഗിച്ച് 150 - 200 മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കും. അതില്‍ ഇടപാട് കുറവുള്ളതും ശക്തമായ ബാലന്‍സ് ഷീറ്റില്ലാത്ത കമ്പനികള്‍, കുറഞ്ഞ ലാഭം നേടുന്ന ഓഹരികള്‍ എന്നിവയെ ഒഴിവാക്കും. അങ്ങനെ കണ്ടെത്തുന്ന 35 മികച്ച ഓഹരികളിലാകും നിക്ഷേപം കേന്ദ്രീകരിക്കുന്നത്. കൂടുതലും ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളിലാണ് നിക്ഷേപം നടത്തുന്നത്.
ഓഹരി, ഓഹരി- അധിഷ്ടിത മാര്‍ഗങ്ങളിലാണ് 80-100% വരെ നിക്ഷേപങ്ങങ്ങളും നടത്തുകയെന്നതിനാല്‍ റിസ്‌ക് കൂടുതലായിരിക്കും. എന്നാല്‍ ദീര്‍ഘ കാല മൂലധന വര്‍ദ്ധന നേടാന്‍ കഴിയുന്ന തരത്തിലാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. മാസം കുറഞ്ഞത് 500 രൂപ നിരക്കില്‍ എസ്.ഐ.പി ആയും ഫണ്ടില്‍ നിക്ഷേപിക്കാം.
Next Story
Videos