ഇന്നത്തെ ഓഹരി: എൽ & ടി ഫിനാൻസ് ഹോൾഡിംഗസ് (L & T Finance Holdings)
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ (NBFC) എൽ & ടി ഫിനാൻസ് ഹോള്‍ഡിംഗ്‌സ് (L & T Finance Holdings) വിവിധ തരം വായ്‌പകൾ നൽകുന്ന സ്ഥാപനമാണ്.
ഇരു ചക്ര വാഹന വായ്‌പ, ഭവന വായ്‌പ, കൃഷി യന്ത്രങ്ങൾക്ക് വായ്‌പ, ചെറുകിട ബിസിനസ് വായ്‌പകൾ തുടങ്ങിയ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി വരുന്നു.
2021-22 ൽ റീറ്റെയ്ൽ വായ്പകളുടെ വിതരണത്തിൽ 42 % വർധനവ് രേഖപ്പെടുത്തി 24,901 കോടി രൂപയായി. മൂലധന പര്യാപ്തത 22.9 ശതമാനമായി മെച്ചപ്പെട്ടു. വായ്‌പകളുടെ തിരിച്ചടവ് മെച്ചപ്പെട്ടുന്നു.
ഗ്രോസ് സ്റ്റേജ് 3 ൽ പെട്ട വായ്പകൾ മൊത്തം വായ്‌പയുടെ 5.9 % നിന്ന് 3.8%-ായി കുറക്കാൻ സാധിച്ചു. ഗ്രോസ് സ്റ്റേജ് 3 എന്നാൽ 90 ദിവസത്തിൽ കൂടുതൽ അടവ് മുടങ്ങിയിരിക്കുന്ന വായ്പകളാണ്.
ഭവന വായ്‌പ ഒഴികെ മറ്റെല്ലാ വായ്പകൾക്കും തിരിച്ചടവ് മെച്ചപ്പെട്ടിടുണ്ട്. എൽ & ടി ഫിനാന്സിന് 20 ദശലക്ഷം ഉപഭോക്താക്കളും , 21 സംസ്ഥാനങ്ങളിളും, ഒരു കേന്ദ്ര ഭരണ പ്രദേശത്തും പ്രവർത്തിക്കുന്നുണ്ട്
ഡിജിറ്റൽ ആപ്പുകളിലൂടെ മികച്ച സേവനം ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്നുണ്ട്. ഇതിലൂടെ ഗ്രാമീണ മേഖലയിൽ കൂടുതൽ സേവനങ്ങൾ നൽകാനും സാധിക്കുന്നു.
കഴിഞ്ഞ 7 വർഷങ്ങളിൽ റീറ്റെയ്ൽ വായ്പകളിൽ 20 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിച്ചു. 2022 മുതൽ 2026 കാലയളവിൽ ഇത് 25 ശതമാനമായി ഉയർത്താൻ കഴിയും.
2026-ാടെ മൊത്തം വായ്പയുടെ 80 % റീറ്റെയ്ൽ വായ്പകളായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 2021 -22 ൽ നികുതിക്ക് ശേഷമുള്ള ലാഭം 10 % വർധിച്ച് 1070 കോടി രൂപ യായി.
2021-22 ൽ കമ്പനിയുടെ ദീർഘകാല കടപ്പത്രങ്ങൾക്ക് റേറ്റിംഗ്‌സ് ഏജൻസികളുടെ 'AAA' റേറ്റിംഗ് ലഭിച്ചു ഹോൾ സെയിൽ ബിസിനസ് വിഭാഗത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനും റിയൽ എസ്റ്റേറ്റ് ബിസിനസിനും വായ്‌പകൾ നൽകുന്നുണ്ട്. ഈ വിഭാഗത്തിലും മുൻ വർഷം മെച്ചപ്പെട്ട പ്രകടനമായിരുന്നു.
ബാങ്ക് വായ്പകളെക്കാൾ കൂടുതൽ വിദേശ വാണിജ്യ വായ്പകളും, കടപ്പത്രങ്ങൾ ഇറക്കിയുമാണ് വളർച്ചയ്ക്കുള്ള പണം സമാഹരിക്കുന്നത്.
റീറ്റെയ്ൽ വായ്പകളിൽ മികച്ച വളർച്ച, നൂതന ഡിജിറ്റൽ സേവനങ്ങൾ, ഉയർന്ന വായ്‌പ തിരിച്ചടവ് തുടങ്ങിയ അനൂകുല ഘടകങ്ങളുടെ ബലത്തിൽ എൽ & ടി ഫിനാൻഷ്യൽ സർവീസ് വരും വർഷങ്ങളിൽ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം