മ്യൂച്വല്‍ഫണ്ട് നിക്ഷേപം സുരക്ഷിതമാക്കാം, നോമിനിയെ ചേര്‍ക്കാനുള്ള അവസാന തീയതിയിങ്ങെത്തി

മ്യൂച്വല്‍ഫണ്ട് അക്കൗണ്ട് നിക്ഷേപകരും ഡീമാറ്റ് അക്കൗണ്ട് ഉടമകളും ഡിസംബര്‍ 31ന് മുന്‍പ് അക്കൗണ്ടില്‍ നോമിനിയുടെ പേര് ചേര്‍ക്കണമെന്ന് സെബി. ഇതിനു മുമ്പ് രണ്ട് തവണ സെബി തീയതി നീട്ടി നല്‍കിയിരുന്നു.

ഡിസംബർ 31ന് ശേഷവും നോമിനേഷൻ നല്കിയിട്ടില്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് സെബി മരവിപ്പിക്കാന്‍ സാധ്യത ഉണ്ട്. നോമിനേഷന്‍ ഇല്ലാത്ത ഡീമാറ്റ് അക്കൗണ്ടുകള്‍ വഴി വ്യാപാരം നടത്താനും കഴിയില്ല.
മരണശേഷം ഒരു വ്യക്തിയുടെ ഡീമാറ്റ് അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന സെക്യൂരിറ്റികളുടെ അവകാശം ബന്ധുക്കള്‍ക്കോ പങ്കാളിക്കോ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗമാണ്. നോമിനേഷന്‍ ഓണ്‍ലൈനായി നല്‍കുന്നത് എങ്ങനെയൊന്ന് നോക്കാം.
ഡീമാറ്റ് അക്കൗണ്ട്
ഡീമാറ്റ് അക്കൗണ്ടില്‍ നോമിനേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനായി എന്‍.എസ്.ഡി.എല്‍ പോര്‍ട്ടലില്‍ (https://nsdl.co.in) ഹോം പേജില്‍ തന്നെ 'നോമിനേറ്റ് ഓണ്‍ലൈന്‍' ഓപ്ഷന്‍ ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്ത് ഡി.പി ഐ.ഡിയും ക്ലയന്റ് ഐ.ഡിയും പാനും നല്‍കുമ്പോള്‍ ഒ.ടി.പി ലഭിക്കും. തുടര്‍ന്ന് 'ഞാന്‍ നാമനിര്‍ദേശം ചെയ്യാന്‍ ആഗ്രഹിക്കുന്നു' എന്ന ലിങ്ക് തിരഞ്ഞെടുത്ത് നോമിനിയുടെ വിശദാംശങ്ങള്‍ നല്‍കണം. തുടര്‍ന്ന് ഒ.ടി.പി ലഭിക്കുന്നതോടെ പ്രക്രിയ പൂര്‍ത്തിയാകും.
മ്യുച്വല്‍ ഫണ്ട്
മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് ഉള്ളവര്‍ ഫണ്ട് ഹൗസുകളുടെ വെബ് സൈറ്റുകളിലോ രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്റുകളുടെ വെബ് സൈറ്റുകളിലോ (ഉദാഹരണത്തിന് കമ്പ്യൂട്ടര്‍ ഏജ് മാനേജ്‌മന്റ് സര്‍വീസസ് /CAMS) നോമിനേഷന്‍ നല്‍കാവുന്നതാണ്. പുതിയ നോമിനിയുടെ പേര് ചേര്‍ക്കാനും നിലവില്‍ ഉള്ളതില്‍ മാറ്റം വരുത്താനും സാധിക്കും. നോമിനേഷന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ വേണ്ടന്ന് രേഖപ്പെടുത്താനും സാധിക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it