വിപണിയിൽ നാളെ 'ഡിവിഡന്റ്' പെരുമഴ; മൊത്തം ₹1,365 ലാഭവിഹിതവുമായി 68 മുൻനിര ഓഹരികൾ

ജൂലൈ 17-ന് 68 മുൻനിര കമ്പനികളുടെ ഡിവിഡന്റ് വിതരണത്തിനുള്ള റെക്കോഡ് തീയതി
Upcoming Cash Dividend Stocks
പ്രതീകാത്മക ചിത്രംImage Source: Canva
Published on

ഇന്ത്യൻ വിപണിയുടെ ഈ സീസണിലെ ഏറ്റവും വലിയ ഡിവിഡന്റ് ദിനങ്ങളിലൊന്നിന് ജൂലൈ 17 സാക്ഷ്യംവഹിക്കുന്നു. എം.ആർ.എഫ്, 3-എം ഇന്ത്യ, ശ്രീ സിമന്റ്, കമ്മിൻസ് ഇന്ത്യ, ഡാബർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭെൽ, എച്ച്.സി.എൽ ടെക് തുടങ്ങിയ മുൻനിര കമ്പനികൾ ഉൾപ്പെടെയുള്ളവ ലാഭവിഹിതം കൈമാറുന്നതിന്റെ ഭാ​ഗമായുള്ള റെക്കോഡ് തീയതിയാണിത്. ഈ 68 കമ്പനികളുടെയും പ്രതിയോഹരി ലാഭവിഹിതം കൂട്ടിനോക്കിയാൽ 1,365 രൂപ വരുമെന്നതും ശ്രദ്ധേയം.

അതേസമയം ഇന്ത്യൻ വിപണിയിൽ 'ടി+1' (T+1) സെറ്റിൽമെന്റ് നിയമമാണ് പിന്തുടരുന്നതിനാൽ, ലാഭവിഹിതത്തിന് അർഹത നേടുന്നതിനായി നിർദിഷ്ട റെക്കേഡ് തീയതിക്ക് (എക്സ്-ഡിവിഡന്റ്) മുമ്പായി ഓഹരികൾ വാങ്ങിയിരിക്കണം. അതിനാൽ ഡിവിഡന്റ് നിക്ഷേപകർക്ക് ഇന്നത്തെ (ജൂലൈ 16) ട്രേഡിം​ഗ് സെഷൻ നിർണായകമാണ്. അതുപോലെ ഉയർന്ന പ്രതിയോഹരി ലാഭവിഹിതം മികച്ച നേട്ടത്തിനുള്ള ഗ്യാരന്റിയല്ലെങ്കിലും മുടങ്ങാതെ ഡിവിഡന്റ് നൽകുന്നത് കമ്പനിയുടെ ശക്തമായ പണമൊഴുക്കിനെയും (Cash Flow) മികച്ച മൂലധന വിനിയോഗത്തെയുമാണ് (RoCE) സൂചിപ്പിക്കുന്നത്.

ഉയർന്ന പ്രതിയോഹരി ഡിവിഡന്റ് നൽകുന്ന ഓഹരികൾ (10 രൂപയോ അതിൽ കൂടുതലോ)

  • 3-എം ഇന്ത്യ (3M India) — 506.00 രൂപ (സ്പെഷ്യൽ ഡിവിഡന്റ് ₹160 + ഫൈനൽ ഡിവിഡന്റ് ₹346)

  • എം.ആർ.എഫ് ലിമിറ്റഡ് — 229 രൂപ

  • ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ — 110 രൂപ

  • ഫൈസർ (Pfizer) — 75 രൂപ

  • ശ്രീ സിമന്റ് — 70 രൂപ

  • കമ്മിൻസ് ഇന്ത്യ (Cummins India) — 46 രൂപ

  • ലക്ഷ്മി മെഷീൻ വർക്സ് (LMW Ltd) — 35 രൂപ

  • അതുൽ ലിമിറ്റഡ് — 30 രൂപ

  • വീഡോൾ കോർപ്പറേഷൻ — 22 രൂപ

  • പോളികെം ലിമിറ്റഡ് (Polychem) — 20 രൂപ

  • ലുപിൻ ലിമിറ്റഡ് (Lupin) — 18 രൂപ

  • സി.ഡി.എസ്.എൽ ലിമിറ്റഡ് — 12.75 രൂപ

  • സെൻസാർ ടെക്നോളജീസ് — 12.60 രൂപ

  • മഗധ് ഷുഗർ & എനർജി — 12.50 രൂപ

  • എച്ച്.സി.എൽ ടെക്നോളജീസ് — 12 രൂപ

  • അവധ് ഷുഗർ & എനർജി — 10 രൂപ

  • ടി.ടി.കെ ഹെൽത്ത്കെയർ — 10 രൂപ

ഇടത്തരം പ്രതിയോഹരി ഡിവിഡന്റ് നൽകുന്ന ഓഹരികൾ (2 രൂപ മുതൽ 10 രൂപയിൽ താഴെ)

  • ബ്ലൂ സ്റ്റാർ ലിമിറ്റഡ് — 8.50 രൂപ

  • ജെ.കെ ലക്ഷ്മി സിമന്റ് — 6.50 രൂപ

  • ന്യൂജെൻ സോഫ്റ്റ്‌‍വെയർ — 6.00 രൂപ

  • യു.പി.എൽ ലിമിറ്റഡ് — 6.00 രൂപ

  • ഡാബർ ഇന്ത്യ — 5.50 രൂപ

  • ഇന്ത്യ ഹ്യൂം പൈപ്പ് കമ്പനി (India Hume Pipe Company) — 5.00 രൂപ (ഫൈനൽ ഡിവിഡന്റ് ₹2 + സ്പെഷ്യൽ ഡിവിഡന്റ് ₹3)

  • സിംഫണി ലിമിറ്റഡ് — 5.00 രൂപ

  • വി.എ ടെക് വാബാഗ് (VA Tech Wabag) — 5 രൂപ

  • നാരായണ ഹൃദയാലയ ലിമിറ്റഡ് — 4.50 രൂപ

  • സൊണാറ്റ സോഫ്റ്റ്‌‍വെയർ — 4.15 രൂപ

  • ബാൽകൃഷ്ണ ഇൻഡസ്ട്രീസ് — 4.00 രൂപ

  • ഹാപ്പിയെസ്റ്റ് മൈൻഡ്സ് (Happiest Minds Technologies) — 3.65 രൂപ

  • പ്രൂഡന്റ് കോർപ്പറേറ്റ് (Prudent Corporate Advisory Services) — 3.50 രൂപ

  • യൂണിഫോസ് എന്റർപ്രൈസസ് — 3.50 രൂപ

  • ബജാജ് ഇലക്ട്രിക്കൽസ് — 3.00 രൂപ

  • ഡങ്കൻ എഞ്ചിനീയറിംഗ് (Duncan Engineering) — 3.00 രൂപ

  • ഗുജറാത്ത് ഹോട്ടൽസ് — 3.00 രൂപ

  • കിർലോസ്കർ ഫെറസ് ഇൻഡസ്ട്രീസ് — 3.00 രൂപ

  • പഞ്ചാബ് കെമിക്കൽസ് & ക്രോപ് പ്രൊട്ടക്ഷൻ — 3.00 രൂപ

  • എൽജി എക്വിപ്മെന്റ്സ് (Elgi Equipments) — 2.70 രൂപ

  • ഫിഡൽ സോഫ്‌ടെക് — 2.25 രൂപ

  • ബ്രിസ്ക് ടെക്നോവിഷൻ (Brisk Technovision) — 2.00 രൂപ

  • ധനുക അഗ്രിടെക് (Dhanuka Agritech) — 2.00 രൂപ

  • രാജ്‌രത്തൻ ഗ്ലോബൽ വയർ — 2.00 രൂപ

  • സഫാരി ഇൻഡസ്ട്രീസ് (ഇന്ത്യ) — 2.00 രൂപ

  • ശാന്തി ഗിയേഴ്സ് — 2.00 രൂപ

കുറഞ്ഞ ഡിവിഡന്റ് നൽകുന്ന ഓഹരികൾ (2 രൂപയിൽ താഴെ)

  • ഭാരത് സീറ്റ്സ് (Bharat Seats) — 1.50 രൂപ

  • ധാംപൂർ ബയോ ഓർഗാനിക്സ് — 1.50 രൂപ

  • സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് — 1.50 രൂപ

  • ഭാരത് ഹെവി ഇലക്ട്രിക്കൽസ് (BHEL) — 1.40 രൂപ

  • സുമിറ്റോമോ കെമിക്കൽ ഇന്ത്യ — 1.30 രൂപ

  • 20 മൈക്രോൺസ് ലിമിറ്റഡ് (20 Microns Ltd) — 1.25 രൂപ

  • ബിക്കാജി ഫുഡ്സ് ഇന്റർനാഷണൽ — 1.25 രൂപ

  • ജൂബിലന്റ് ഫുഡ്‌‍വർക്സ് — 1.20 രൂപ

  • സൈഡസ് വെൽനസ് — 1.20 രൂപ

  • സീൽമാറ്റിക് ഇന്ത്യ — 1.10 രൂപ

  • ആക്സന്റ് മൈക്രോസെൽ (Accent Microcell) — 1.00 രൂപ

  • പെലാട്രോ ലിമിറ്റഡ് (Pelatro) — 1.00 രൂപ

  • സ്കൈ ഇൻഡസ്ട്രീസ് — 1.00 രൂപ

  • ട്രാൻസ്പോർട്ട് കോർപറേഷൻ ഓഫ് ഇന്ത്യ — 1.00 രൂപ

  • വി-മാർട്ട് റീട്ടെയിൽ — 1.00 രൂപ

  • വാൽചന്ദ് പീപ്പിൾഫസ്റ്റ് (Walchand PeopleFirst) — 1.00 രൂപ

  • അപ്പോളോ പൈപ്സ് — 0.70 രൂപ

  • ഗ്രെറ്റെക്സ് കോർപ്പറേറ്റ് (Gretex Corporate Services) — 0.70 രൂപ

  • കൊട്ടക് മഹീന്ദ്ര ബാങ്ക് — 0.65 രൂപ

  • സുന്ദരം ബ്രേക്ക് ലൈനിംഗ്സ് — 0.65 രൂപ

  • ഗ്ലോബൽ എഡ്യൂക്കേഷൻ — 0.50 രൂപ

  • ഗുജറാത്ത് പോളി ഇലക്ട്രോണിക്സ് — 0.50 രൂപ

  • സോമ ടൈക്സ്റ്റൈൽസ് & ഇൻഡസ്ട്രീസ് — 0.50 രൂപ

  • ഭാട്ടിയ കമ്മ്യൂണിക്കേഷൻസ് & റീട്ടെയിൽ ഇന്ത്യ — 0.01 രൂപ

  • മം​ഗളം ​ഗ്ലോബൽ എന്റർപ്രൈസസ് — 0.01 രൂപ

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com