ഇന്നത്തെ ഓഹരി: ലെമൺ ട്രീ ഹോട്ടൽസ് (Lemon Tree Hotels India Ltd)
2004 ൽ 49 മുറികൾ ഉള്ള ഹോട്ടൽ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ച ലെമൺ ട്രീ ഹോട്ടൽസ് (Lemon Tree Hotels India Ltd) ഇപ്പോൾ മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്ന (mid priced hotel) ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖല യായി മാറിയിരിക്കുന്നു.
2018 -19 ൽ കീസ് (Keys) എന്ന ഹോട്ടൽ ശൃംഖല ഏറ്റെടുത്തെങ്കിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കാലയളവിൽ പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞില്ല. കോവിഡിന് മുൻപ് തുടങ്ങിയ മൂന്ന് ഹോട്ടലുകൾ -മുംബൈ (303 മുറികൾ , ഉദയ്‌പൂർ (139 മുറികൾ) , കൊൽക്കട്ട (142 മുറികൾ) എന്നിവയിൽ വരുമാന ലഭ്യത കുറവായിരുന്നു.
മിതമായ നിരക്കിൽ ഹോട്ടൽ മുറികൾ നൽകുന്ന വിഭാഗത്തിൽ ശക്തരായ ലെമൺ ട്രീ ഇപ്പോൾ മാനേജ് മെൻറ്റ് കോൺട്രാക്ട് അടിസ്ഥാനത്തിൽ ഹോട്ടലുകൾ നടത്തിവരുന്നുണ്ട്. 2023-24 ൽ മാനേജ്‌ഡ് മുറികൾ 4586-ായി ഉയരും.
2021 -2022 നാലാം പാദത്തിൽ അറ്റ് വിറ്റു വരവ് (net sales) 25.73 % വർധിച്ച് 119.54 കോടി രൂപയായി.
2023 ൽ മുംബൈയിൽ ഫ്ലൂർ ബ്രാൻഡിൽ ഏറ്റവും വലിയ ഹോട്ടൽ (669 മുറികൾ) പ്രവർത്തനം ആരംഭിക്കും. വിവിധ ഓഫറുകളും റിവാർഡുകളും നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്നുണ്ട്.
യോഗങ്ങൾ മീറ്റിംഗ്, പ്രോത്സാഹന യാത്രകൾ, കോൺഫെറെൻസുകൾ, പ്രദർശനങ്ങൾ (Meetings, Incentive Travel, Conferences, Exhibitions-MICE) എന്നി വിഭാഗത്തിൽ കോവിഡ് വ്യാപനം കുറഞ്ഞ ശേഷം ഉണർവ് ഉണ്ടായിട്ടുണ്ട്. ഇത് ലെമൺ ട്രീ ഹോട്ടലിനു ഗുണകരമാകും.
2021-22 മുതൽ 2023-24 കാലയളവിൽ വരുമാനം 51 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 86 രൂപ
നിലവിൽ 66 രൂപ.
(Stock Recommendation by Motilal Oswal Financial Services)