

സൗത്ത് കൊറിയന്‍ കമ്പനിയായ എല്‍.ജി ഇലക്ട്രോണിക്‌സിന്റെ (LG Electronics) ഇന്ത്യന്‍ വിഭാഗം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ( (initial public offering /IPO) ഒരുങ്ങുന്നു. 15,000 കോടി രൂപയുടെ ഓഹരികളാണ് ഇലക്ട്രോണിക്‌സ് ഭീമന്‍വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്നത്. 2025ലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബറിന്റെ ആദ്യ പകുതിയില്‍ ഐ.പി.ഒ ഉണ്ടാകുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിപണിയിലെ അനിശ്ചിതാവസ്ഥ മാറുന്നതിനായി കാത്തിരിക്കുകയാണ് കമ്പനി. ഐ.പി.ഒയ്ക്ക് സെബിയില്‍ നിന്ന് ഇതിനകം തന്നെ അനുമതി ലഭിച്ചിട്ടുണ്ട്. 2024 ഡിസംബറിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അനുമതിയുമായി.
ഇന്ത്യന്‍ കമ്പനിയിലെ 15 ശതമാനം ഓഹരികള്‍ അതായാത് 10.2 കോടി ഓഹരികളാണ് സൗത്ത് കൊറിയന്‍ കമ്പനി ഐ.പി.ഒയില്‍ വിറ്റഴിക്കുക. കൊറിയന്‍ കമ്പനി ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഐ.പി.ഒ ആയിരിക്കുമിത്. കഴിഞ്ഞ വര്‍ഷം ഒക്ടേബറില്‍ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി മെഗാ ഐ.പി.ഒയുമായി എത്തിയിരുന്നു.
ഏപ്രില്‍-മേയ് മാസത്തില്‍ ഐ.പി.ഒയുമായെത്താനായിരുന്നു എല്‍.ജി ഇലക്ട്രോണിക്‌സിന്റെ പദ്ധതി. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടവും ആഗോള പ്രശ്‌നങ്ങളും വ്യാപാര യുദ്ധവുമെല്ലാം കാരണം മൂല്യം താഴേയ്ക്ക് പോയതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.
വിപണിയിലൊരു ബുള്ളിഷ് മുന്നേറ്റത്തിന് എല്‍.ജി ഇലക്ട്രോണിക്‌സിന്റെ ഐ.പി.ഒ വഴിയൊരുക്കുമെന്നാണ് കരുതുന്നത്. 2025ല്‍ 30 ഐ.പി.കള്‍ വഴി 60,000 കോടി രൂപയാണ് ഓഹരി വിപണിയില്‍ നിന്ന് സമാഹരിച്ചത്. ഇതില്‍ 12,500 കോടിയുടെ സമാഹരണവുമായി എത്തിയ എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് (HDB Financial Services) ഏറ്റവും വമ്പന്‍ ഐ.പി.ഒ.
മൊത്തം 53 ഓളം മെയിന്‍ബോര്‍ഡ് ഐ.പി.ഒകളാണ് ഇതുവരെ നടന്നത്. അര്‍ബന്‍ കമ്പനി, ദേവ് ആക്‌സിലറേറ്റര്‍, ശ്രീനഗര്‍ ഹൗസ് ഓഫ് മംഗള്‍സൂത്ര തുടങ്ങിയവയുടെ ഐ.പി.ഒ ഈ ആഴ്ച നടക്കും.
ഇതിനേക്കാളൊക്കെ ഉപരി 84 കമ്പനികളാണ് ഐ.പി.ഒയ്ക്കായി അനുമതി കാത്ത് ഇരിക്കുന്നത്. വരും മാസങ്ങളില്‍ 70,000 കോടിയോളം രൂപ വിവിധ കമ്പനികള്‍ ചേര്‍ന്ന് സമാഹിരിക്കാന്‍ തയാറെടുക്കുന്നുണ്ട്. ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ടാറ്റ ക്യാപിറ്റല്‍ മാത്രം 17,200 കോടിയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഗ്രോ (Groww), മീഷോ (Meesho), ഫോണ്‍പേ (PhonePe), ബോട്ട് (Boat), വിവര്‍ക്ക് ഇന്ത്യ (WeWork India), ലെന്‍സ്‌കാര്‍ട്ട് (Lenskart), ഷാഡോഫാക്‌സ് (Shadowfax), ഫിസിക്‌സ് വാല (Physics Wallah) തുടങ്ങിയവയാണ് നിക്ഷേപകര്‍ കാത്തിരിക്കുന്ന ഐ.പി.ഒകളില്‍ ചിലത്.
LG Electronics India gears up for ₹15,000 crore IPO in 2025 as major firms target ₹70,000 crore from Indian markets.
Read DhanamOnline in English
Subscribe to Dhanam Magazine