എൽജി ഇലക്ട്രോണിക്സ് ഓഹരി വില താഴേക്ക്: ലോക്ക്-ഇൻ പിരീഡും ദുർബലമായ സാമ്പത്തിക ഫലങ്ങളും ആഘാതമായി

വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ എന്നീ മേഖലകളിൽ കമ്പനിക്ക് ശക്തമായ വിപണി വിഹിതമാണ് ഉളളത്
LG Electronics logo
Published on

മൂന്ന് മാസത്തെ ഷെയർഹോൾഡർ ലോക്ക്-ഇൻ പിരീഡ് അവസാനിച്ചതിനെത്തുടർന്ന് എൽജി ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ ഓഹരി വിലയിൽ ഇന്‍ട്രാഡേയില്‍ 4 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. വ്യാപാരത്തിനിടെ ഓഹരി വില 1,393.20 രൂപ എന്ന നിലവാരത്തിലേക്ക് താഴ്ന്നു, ഇത് ലിസ്റ്റിംഗിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ്. ലിസ്റ്റിംഗിന് ശേഷമുള്ള ഉയർന്ന വിലയായ 1,749 രൂപയില്‍ നിന്ന് ഏകദേശം 17 ശതമാനം താഴെയാണ് ഓഹരി വ്യാപാരം നടത്തിയത്. ഓഹരി 1,426 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഇടിവിന് പിന്നിലെ കാരണങ്ങൾ

ലോക്ക്-ഇൻ കാലാവധി അവസാനിച്ചതോടെ കമ്പനിയുടെ ആകെ ഇക്വിറ്റിയുടെ 2 ശതമാനത്തോളം വരുന്ന ഏകദേശം 1.52 കോടി ഓഹരികൾ വിപണിയിൽ കൈമാറ്റം ചെയ്യാൻ യോഗ്യമായി. ഏകദേശം 2,214 കോടി രൂപ മൂല്യമുള്ള ഈ ഓഹരികൾ വിപണിയിലെത്തിയത് താൽക്കാലികമായ വിൽപ്പന സമ്മർദമുണ്ടാക്കി. കൂടാതെ 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (Q2 FY26) കമ്പനിയുടെ വരുമാനത്തിൽ ഒരു ശതമാനം വർദ്ധനവുണ്ടായെങ്കിലും അറ്റാദായത്തിൽ 27 ശതമാനം ഇടിവ് രേഖപ്പെടുത്തിയതും നിക്ഷേപകരെ സ്വാധീനിച്ചു.

ഭാവി സാധ്യതകൾ

ഹ്രസ്വകാലാടിസ്ഥാനത്തിൽ വിപണിയിൽ ചാഞ്ചാട്ടം പ്രകടമാണെങ്കിലും, എൽജി ഇലക്ട്രോണിക്‌സിന്റെ ദീർഘകാല കാഴ്ചപ്പാട് പോസിറ്റീവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വാഷിംഗ് മെഷീൻ (33.4%), റഫ്രിജറേറ്റർ (29.9%) എന്നീ മേഖലകളിൽ കമ്പനിക്കുള്ള ശക്തമായ വിപണി വിഹിതം ഇതിന് കരുത്തേകുന്നു. ശ്രീ സിറ്റിയിലെ 5,000 കോടി രൂപയുടെ നിക്ഷേപം, പ്രീമിയം ഉൽപ്പന്നങ്ങളിലെ ശ്രദ്ധ, നോൺ-ഹാർഡ്‌വെയർ വരുമാന മാർഗങ്ങൾ എന്നിവ കമ്പനിയുടെ ദീർഘകാല വളർച്ചയ്ക്ക് സഹായകമാകുമെന്ന് അനലിസ്റ്റുകൾ കരുതുന്നു.

LG Electronics shares fall over 4% post lock-in expiry and weak earnings despite strong long-term growth outlook.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com