എല്‍ഐസി ബോര്‍ഡ് മീറ്റിംഗ് അടുത്ത ആഴ്ച, നിക്ഷേപകര്‍ക്ക് നേട്ടമാകുമോ?

ഏറെ പ്രതീക്ഷകളുമായി ഓഹരി വിപണിയിലെത്തി, നഷ്ടത്തോടെ വിപണിയില്‍ അരങ്ങേറ്റം കുറിച്ച കമ്പനിയാണ് എല്‍ഐസി (LIC) . ആഗോള പ്രതിസന്ധികളും പണപ്പെരുപ്പവും കാരണം വിപണി അനിശ്ചിതത്വത്തിലായതിനാല്‍ പ്രൈസ് ബാന്‍ഡില്‍നിന്ന് 7-8 ശതമാനം ഇടിവോടെയാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. നിലവില്‍ (24-05-2022, 2.43) എന്ന നിലയിലാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വിപണിയില്‍ വ്യാപാരം നടത്തുന്നത്.

എന്നാല്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ആദ്യ ബോര്‍ഡ് മീറ്റിംഗ് അടുത്ത ആഴ്ച (മെയ് 30) നടക്കാനിരിക്കെ നേട്ടമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. 2022 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെയും പാദത്തെയും സാമ്പത്തിക ഫലങ്ങളായിരിക്കും ബോര്‍ഡ് പ്രഖ്യാപിക്കുക. കൂടാതെ, ലാഭവിഹിതവും കമ്പനിയുടെ പരിഗണനയിലുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് ഇക്കാര്യം അറിയിച്ചത്. 2021-22 സാമ്പത്തിക വര്‍ഷത്തെയും ത്രൈമാസത്തെയും ഫലപ്രഖ്യാപനം ഓഹരി വിപണിയിലും പ്രതിഫലിക്കും. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
നേരത്തെ, എല്‍ഐസി ഇടിവോടെ ലിസ്റ്റ് ചെയ്തപ്പോള്‍ എന്തു ചെയ്യണമെന്ന ആശങ്ക പല എല്‍ഐസി നിക്ഷേപകര്‍ക്കുമുണ്ടായിരുന്നു. നിലവില്‍ എല്‍ഐസിയില്‍ നിക്ഷേപിച്ചവര്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നാണ് ഓഹരി വിപണി വിദഗ്ധനും ഡിബിഎഫ്എസ് സെക്യൂരിറ്റീസ് സ്ഥാപകനുമായ പ്രിന്‍സ് ജോര്‍ജ് പറഞ്ഞത്. എല്‍ഐസിയുടെ പി/ഇ അനുപാതം വെച്ച് നോക്കുമ്പോള്‍ വലിയ ഇടിവുണ്ടാവില്ലെന്നാണ് വിപണി വിദഗ്ധരും വിലയിരുത്തുന്നത്. ഓഹരി വിലയില്‍ ചെറിയൊരു ഇടിവുണ്ടാകുമെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഓഹരി വില ആയിരം കടന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it