എല്‍ഐസി ഐപിഒ: പോളിസി ഹോള്‍ഡര്‍മാര്‍ 1.9 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തു

ഇന്ത്യന്‍ ഓഹരിവിപണി കണ്ട ഏറ്റവും വലിയ ഐപിഒ ആയ എല്‍ ഐസി ഐപിഒ യുടെ (LIC IPO) ആദ്യ ദിനം പിന്നിടുമ്പോള്‍ വൈകുന്നേരം 5.57 വരെ 64 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍. ഇതില്‍ എല്‍ഐസി പോളിസി ഹോള്‍ഡര്‍മാരില്‍ നിന്നാണ് മികച്ച പ്രതികരണം നേടിയത്. 1.9 മടങ്ങാണ് പോളിസി ഉടമകള്‍ക്കായി മാറ്റി വച്ചിട്ടുള്ള ഭാഗം ഇത് വരെ സബ്‌സ്‌ക്രൈബ് ചെയ്തത്.

ഇന്ത്യന്‍ വിപണികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ), എന്നാല്‍ യോഗ്യതയുള്ള സ്ഥാപന വാങ്ങലുകാര്‍ക്കിടയില്‍ തണുത്ത പ്രതികരണമാണ് നേടിയത്. യോഗ്യതയുള്ള സ്ഥാപന വാങ്ങലുകാര്‍ക്കായി ഇതുവരെ അനുവദിച്ച 3.95 കോടി ഓഹരികളുടെ 33 ശതമാനം മാത്രമാണ് ഇതുവരെ വാങ്ങിയത്.

ജീവനക്കാര്‍ക്കായി മാറ്റിവച്ചിട്ടുള്ള ഭാഗം 111 ശതമാനവും റീറ്റെയ്ല്‍ ഇന്‍വെസ്റ്റേഴ്‌സിനായുള്ള ഭാഗം 57 ശതമാനവുമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. എല്‍ഐസി പോളിസി ഹോള്‍ഡര്‍മാര്‍ തന്നെയാണ് ഐപിഒയില്‍ ഓഹരി വാങ്ങുന്നതിനുള്ള പ്രാരംഭ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത്.

സ്ഥാപനേതര നിക്ഷേപകര്‍ അവരുടെ ഭാഗത്തിന്റെ 26 ശതമാനം സബ്സ്‌ക്രൈബുചെയ്തു. മെയ് എട്ട് വരെയാണ് സബ്‌സ്‌ക്രിപ്ഷന്‍ നടക്കുക. ഓഹരി വില്‍പന (stock sale)യിലൂടെ 21,000 കോടിയെന്ന റെക്കോര്‍ഡ് തുക സമാഹരിക്കാന്‍ ആണ് സര്‍ക്കാരിന്റെ ലക്ഷ്യം. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് നടക്കുക. ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്.

നിക്ഷേപകര്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്ന എല്‍ഐസി പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) മെയ് 9 ന് അവസാനിക്കും. എല്‍ഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവ് എല്‍ഐസി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related Articles

Next Story

Videos

Share it