എല്‍ഐസി ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്തത് 2.95 തവണ

ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തത്തിലെ ശ്രദ്ധേയമെന്ന് വിശേഷിപ്പിച്ച ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (LIC) അഥവാ എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പന സബ്‌സ്‌ക്രൈബ് ചെയ്തത് 2.95 തവണ. 16,20,78,067 ഓഹരികള്‍ പ്രാരംഭ ഓഹരി വില്‍പ്പനയക്ക് വച്ചപ്പോള്‍ 47,83,67,010 അപേക്ഷകളാണ് ഐപിഒയില്‍ (LIC Ipo) ലഭിച്ചത്. എല്ലാ വിഭാഗത്തിലും കൂടുതലായി സബ്‌സ്‌ക്രിപ്ഷന്‍ കാണപ്പെട്ടപ്പോള്‍ പോളിസി ഉടമകളുടെ വിഭാഗം ആറ് മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഭാഗം 1.99 തവണയും ജീവനക്കാരുടെ വിഭാഗം 4.39 തവണയും സബ്‌സ്‌ക്രൈബ് ചെയ്തു. നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 2.91 മടങ്ങ് അപേക്ഷകളുണ്ടായപ്പോള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 2.83 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു.

റീട്ടെയ്ല്‍, പോളിസി ഉടമകള്‍ക്ക് യഥാക്രമം 45 രൂപയും 60 രൂപയും അധിക കിഴിവോടെ ഒരു ഷെയറിന് 902 മുതല്‍ 949 രൂപ വരെയാണ് ഐപിഒയ്ക്ക് സര്‍ക്കാര്‍ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ 6 ട്രില്യണ്‍ രൂപ വിപണി മൂലധനം പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ സ്ഥാപനമായി മാറും. 3.5 ശതമാനം ഓഹരികളുടെ വില്‍പ്പനയിലൂടെ 21,000 കോടി രൂപയാണ് എല്‍ഐസി സമാഹരിക്കുന്നത്.
എല്‍ഐസി ഐപിഒ (LIC Ipo) സമാപിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയിലെ എക്കാലത്തെയും വലിയ ഐപിഒ ആയി ഇത് മാറി. നേരത്തെ, 2021ല്‍ 18,300 കോടി രൂപ സമാഹരിച്ച പേടിഎം ആയിരുന്നു തുകയുടെ കാര്യത്തില്‍ ഐപിഒകളുടെ മൂന്നിലുണ്ടായിരുന്നത്. 15,500 കോടി രൂപ സമാഹരിച്ച കോള്‍ ഇന്ത്യയുടെയും 11,700 കോടി രൂപ സമാഹരിച്ച റിലയന്‍സ് പവറുമാണ് ഐപിഒകളിലെ മറ്റ് മുന്‍നിരക്കാര്‍.


Related Articles
Next Story
Videos
Share it