വീണ്ടും ഓഹരി വില്‍പനക്ക് ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി, വിവരമറിഞ്ഞപ്പോള്‍ വിപണി പ്രതികരിച്ചത് എങ്ങനെ?

2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ സ്ഥാപനത്തിന്റെ അറ്റാദായത്തില്‍ 38 ശതമാനം വർധന
LIC Logo, Insurance, Indian Rupee sack
Image : Canva and LIC
Published on

കൂടുതൽ ഓഹരി വിൽപ്പനയ്ക്കായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്‍ (LIC) തയാറെടുക്കുന്നു. എൽഐസിയിൽ നിലവിൽ കേന്ദ്ര സർക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉളളത്. ഓഹരിക്ക് 902-949 രൂപ എന്ന നിരക്കില്‍ 2022 മെയ് മാസത്തിൽ പ്രാരംഭ ഓഹരി വില്‍പ്പന (IPO) വഴി 3.5 ശതമാനം ഓഹരികൾ സ്ഥാപനം വിറ്റിരുന്നു. ഓഹരി വിൽപ്പനയിലൂടെ സർക്കാരിന് ഏകദേശം 21,000 കോടി രൂപയാണ് ലഭിച്ചത്.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി 2027 മെയ് 16 നകം പൊതു ഓഹരി പങ്കാളിത്തം നിർബന്ധമായും 10 ശതമാനമായി ഉയര്‍ത്തണമെന്ന വ്യവസ്ഥയുണ്ട്. ഇതിനായി സ്ഥാപനത്തിന് 6.5 ശതമാനം ഓഹരികൾ കൂടി വിറ്റഴിക്കേണ്ടതുണ്ട്. ഓഫര്‍ ഫോര്‍ സെയില്‍ വഴി ഓഹരികള്‍ വില്‍ക്കാന്‍ സ്ഥാപനത്തിന് സർക്കാർ അനുമതി നൽകിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓഹരി വിറ്റഴിക്കൽ വകുപ്പ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ്.

ഓഹരി ഇടിവില്‍

ഓഹരി വിൽപ്പനയുടെ അളവ്, വില, സമയം എന്നിവ സംബന്ധിച്ച് വിപണി സ്ഥിതി പരിശോധിച്ച് വകുപ്പ് തീരുമാനമെടുക്കും. 5.85 ലക്ഷം കോടി രൂപയാണ് എൽഐസിയുടെ നിലവിലെ വിപണി മൂലധനം. ഓഹരി ഇന്ന് (വ്യാഴാഴ്ച) 2.02 ശതമാനം ഇടിവില്‍ 926.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ സ്ഥാപനത്തിന്റെ അറ്റാദായത്തില്‍ 38 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ 13,763 കോടി രൂപയില്‍ നിന്ന് 19,013 കോടി രൂപയായാണ് ലാഭം വര്‍ധിച്ചത്. ഓഹരിക്ക് 12 രൂപ ലാഭവിഹിതമായിരുന്നു പ്രഖ്യാപിച്ചത്.

LIC plans to increase public shareholding to 10% through further share sales, with a 38% profit growth in the last quarter of the fiscal year.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com