ഫാര്‍മ കമ്പനിയിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ച് എല്‍ഐസി

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ (Sun Pharmaceuticals) ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ച് രാജ്യത്തെ ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസി (LIC). കമ്പനിയിലെ രണ്ട് ശതമാനം ഓഹരികള്‍ ഏകദേശം 3,882 കോടി രൂപയ്ക്കാണ് എല്‍ഐസി വിറ്റത്. റെഗുലേറ്ററി ഫയലിംഗ് പ്രകാരം 2021 മെയ് 17 മുതല്‍ 2022 ജൂലൈ 22 വരെയുള്ള കാലയളവില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെയാണ് ഓഹരികള്‍ വിറ്റത്.

ഇതോടെ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 16,85,66,486 ല്‍ നിന്ന് 12,05,24,944 ഇക്വിറ്റി ഷെയറുകളായി കുറഞ്ഞു. നേരത്തെ സണ്‍ഫാര്‍മയുടെ പെയ്ഡ്-അപ്പ് മൂലധനത്തിന്റെ 7.026 ശതമാനമായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ (Insurance COmpany) കൈവശമുണ്ടായിരുന്നത്. ഓഹരികള്‍ ഓരോന്നിനും ശരാശരി 808.02 രൂപ നിരക്കിലാണ് വിറ്റഴിച്ചത്.
ഇന്ന് (26,07,2022, 10.10) 0.78 ശതമാനം ഇടിവോടെ 678.55 രൂപ എന്ന നിലയിലാണ് എല്‍ഐസി ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്. സണ്‍ ഫാര്‍മയുടെ ഓഹരികള്‍ 0.69 ശതമാനം നേട്ടത്തോടെ 874.55 രൂപയിലുമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it