തയ്യാറെടുപ്പുകളുമായി മാക്ലിയോഡ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐപിഒ അടുത്തവര്‍ഷം ആദ്യത്തില്‍

ഇന്ത്യന്‍ മരുന്ന് നിര്‍മാതാക്കളായ മാക്ലിയോഡ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഓഹരി വിപണിയിലേക്കെത്തുന്നു. ഇതിന് മുന്നോടിയായി ഐപിഒയ്ക്കായി എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയെ തെരഞ്ഞെടുത്തു. 35 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന കമ്പനി ലിസ്റ്റിംഗിനായി ജെപി മോര്‍ഗന്‍ ചേസ് ആന്റ് കമ്പനിയെയും തെരഞ്ഞെടുത്തതായി കമ്പനിയുടെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. കൂടുതല്‍ ബാങ്കുകളെ പിന്നീട് ചേര്‍ത്തേക്കും.

അതേസമയം, പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ഒരു ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്ലിയോഡ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലക്ഷ്യമിടുന്നത്. ജനുവരിയില്‍ ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് ഫയല്‍ ചെയ്ത് അടുത്തവര്‍ഷം ആദ്യത്തില്‍തന്നെ ലിസ്റ്റിംഗ് നടത്തുമെന്നാണ് സൂചന. ഐപിഒയില്‍ കൂടുതലും സെക്കന്‍ഡറി ഓഹരികളായിരിക്കുമെന്നും പ്രാഥമിക ഓഹരികള്‍ കുറവായിരിക്കുമെന്നും കമ്പനിയുടെ അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
ഫാര്‍മസ്യൂട്ടിക്കല്‍ ഇന്റഗ്രേഡിയന്റ്‌സും ഫിനിഷ്ഡ് ഡോസേജ് ഫാര്‍മസ്യൂട്ടിക്കല്‍ ഫോര്‍മുലേഷനുകളും വികസിപ്പിക്കുന്ന മാക്ലിയോഡ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രതിവര്‍ഷം ഏകദേശം 25 ബില്ല്യണ്‍ യൂണിറ്റ് ഡോസേജുകളാണ് നിര്‍മിക്കുന്നത്.


Related Articles
Next Story
Videos
Share it