മഹീന്ദ്ര& മഹീന്ദ്ര; ആദ്യ പാദത്തില്‍ അറ്റാദായം 2,360.70 കോടി രൂപ

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ (FY22 Q1) മഹീന്ദ്ര & മഹീന്ദ്രയ്ക്ക് (m&m) 2,360.70 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 331.74 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു കമ്പനി. മഹീന്ദ്രയുടെ പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ 19,171.91ല്‍ നിന്ന് 28,412.38 കോടി രൂപയായി ഉയര്‍ന്നു.

23,195.01 കോടിയായിരുന്നു ഏപ്രില്‍-ജൂണ്‍ കാലയളവിലെ കമ്പനിയുടെ ആകെ ചെലവ്. ഓട്ടോമോട്ടീവ് സെഗ്മെന്റില്‍ നിന്ന് 12,740.94 കോടി രൂപയുടെ വരുമാനം ആണ് നേടിയത്. മൂന്ന മാസത്തിനിടെ വിറ്റത് 1,49,803 യൂണീറ്റ് വാഹനങ്ങളാണ്.

കാര്‍ഷിക ഉപകരണ മേഖലയില്‍ 8,427.66 കോടിയുടെ വരുമാനം മഹീന്ദ്ര രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം ഉയര്‍ന്ന് 1,17,412 ട്രാക്റ്ററുകളാണ് വിറ്റത്. സാമ്പത്തിക സേവന മേഖലയില്‍ നിന്ന് 2,876.61 കോടിയും റിയല്‍ എസ്‌റ്റേറ്റില്‍ നിന്ന് 94.82 കോടിയും കമ്പനിക്ക് വരുമാനമായി ലഭിച്ചു. ഹോസ്പിറ്റാലിറ്റി മേഖലയിലെ വരുമാനം ഇക്കാലയളവില്‍ 393.76 ല്‍ നിന്ന് 613.19 കോടി രൂപയായി ആണ് ഉയര്‍ന്നത്.

Dhanam News Desk
Dhanam News Desk  
Next Story
Share it