ക്രിപ്റ്റോ നിക്ഷേപകരിൽ 40 % യുവാക്കൾ, 81 % പേര്‍ക്കും കൈപൊള്ളി
ക്രിപ്റ്റോ നിക്ഷേപകരിൽ 40 % യുവാക്കളാണ്. നിക്ഷേപകരിൽ ഭൂരിഭാഗം (81 %) പേർക്കും നഷ്‌ടം നേരിട്ടതായി ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെൻറ്റ്സ് എന്ന സംഘടനയുടെ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്രിപ്റ്റോ നിക്ഷേപകരിൽ 40 % 35 വയസിൽ താഴെ ഉള്ളവരാണ്. ഈ പ്രായ പരിധിയിലുള്ളവർക്ക് അപകടകരമായ നിക്ഷേപം നടത്താനുള്ള പ്രവണത കൂടുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മൊത്തം ക്രിപ്റ്റോ നിക്ഷേപകരിൽ 35 ശതമാനത്തിൽ താഴെയാണ് സ്ത്രീകൾ.
ഇടപാടുകൾ നടത്തുന്ന കറന്സിയായിട്ടല്ല ഭൂരിഭാഗം നിക്ഷേപകരും ക്രിപ്റ്റോ യെ കാണുന്നത്. മറിച്ച് ഊഹ കച്ചവടം നടത്തി വേഗത്തിൽ ധനികരാകാനാണ്. പുതിയ നിക്ഷേപകർ ക്രിപ്റ്റോ രംഗത്തേക്ക് കടക്കാൻ പ്രധാന കാരണം ബിറ്റ് കോയിനാണ്. എന്നാൽ വിപണിയിൽ ഏറ്റവും അധികം അനിശ്ചിതത്ത്വവും ചാഞ്ചാട്ടവും ഉണ്ടാക്കുന്നത്.
അമേരിക്ക, തുർക്കി കഴിഞ്ഞാൽ ഏറ്റവും അധികം ക്രിപ്റ്റോ എക്സ് ചേഞ്ച് ആപ്പുകൾ ഡൗൺ ലോഡ് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. ജൂൺ 2022 വരെ 30 ദശലക്ഷം ഡൗൺലോഡുകൾ. എന്നാൽ ആപ്പ് ഉപയോഗത്തിൽ ഇന്ത്യ പിന്നിലാണ്.ഒരു മാസം ശരാശരി ഒരു ലക്ഷം നിക്ഷേപകരാണ് ആപ്പ് ഉപയോഗിക്കുന്നത്. 200 രാജ്യങ്ങളിൽ 2015 മുതൽ 2022 വരെ നടത്തിയ വിശകലനത്തിൽ നിന്നാണ് ഈ കണ്ടത്തെൽ.