ആവേശത്തുടക്കം; പിന്നെ വിൽപന സമ്മർദം

ആവേശപൂർവം വ്യാപാരം തുടങ്ങിയ വിപണിക്ക് താമസിയാതെ ലാഭമെടുക്കലിൻ്റെ സമ്മർദത്തിൽ താഴാേട്ടു നീങ്ങേണ്ടി വന്നു. എങ്കിലും സെൻസെക്സ് ഒരു മണിക്കൂറിനു ശേഷം 150 പോയിൻ്റ് ഉയരത്തിൽ നിന്നു കുത്തനെ വീണു. നിഫ്റ്റിയും ഇടിഞ്ഞു. പത്തരയോടെെ സൂചികകൾ നഷ്ടത്തിലായി. ജാപ്പനീസ് വിപണി നല്ല ഉയർച്ചയിൽ നിന്ന് ഒന്നര ശതമാനത്തിലേറെ താഴോട്ടു പോയതും ഇവിടെ സ്വാധീനം ചെലുത്തി.

ബാങ്ക്, ഐടി ഓഹരികളും ഉയർച്ചയിലാണ്.
ജനുവരിയിലെ ജിഎസ്ടി പിരിവ് റിക്കാർഡാകുമെന്ന് എസ്ബിഐ റിസർച്ച് പറയുന്നു.1.21-1.23 ലക്ഷം കോടി രൂപ കിട്ടുമെന്ന് അവർ കണക്കാക്കുന്നു. 1.15 ലക്ഷം കോടിയാണു ഡിസംബറിൽ ലഭിച്ച റിക്കാർഡ് പിരിവ്.
ഡിസംബർ പാദത്തിൽ വിറ്റുവരവും അറ്റാദായവും കുത്തനെ വർധിപ്പിച്ച ടിവിഎസ് മോട്ടോറിൻ്റെ ഓഹരി വില പത്തു ശതമാനം കയറി. എന്നാൽ നല്ല റിസൽട്ട് പുറത്തുവിട്ട ഹാവൽസ്, പിഡിലൈറ്റ് തുടങ്ങിയവയുടെ വില താണു.
നിഷ്ക്രിയ ആസ്തി വർധിക്കുകയും ലാഭമാർജിൻ കുറയുകയും ചെയ്തിട്ടും ആർബിഎൽ ബാങ്കിൻ്റെ ഓഹരി വില ഉയർന്നു.
ഡോളറിനു ചെറിയ താഴ്ച. വ്യാപാരം തുടങ്ങിയത് ഏഴു പൈസ താണ് 72.97 രൂപയിൽ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it