മാര്‍ക്ക് മൊബിയസ് പ്രവചിക്കുന്നു; ഇന്ത്യന്‍ ഓഹരി വിപണി 50 വര്‍ഷ ബുള്‍ കുതിപ്പില്‍!

എമര്‍ജിംഗ് മാര്‍ക്കറ്റുകളിലെ പ്രശസ്ത നിക്ഷേപകനായ മാര്‍ക്ക് മൊബീയസ് ഇങ്ങനെ പറയാന്‍ കാരണം ഇതാണ്
മാര്‍ക്ക് മൊബിയസ് പ്രവചിക്കുന്നു; ഇന്ത്യന്‍ ഓഹരി വിപണി 50 വര്‍ഷ ബുള്‍ കുതിപ്പില്‍!
Published on

എമര്‍ജിംഗ് മാര്‍ക്കറ്റ് ഫണ്ടിന്റെ പകുതിയോളം ഇന്ത്യ, തായ് വാന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുള്ള പ്രശസ്ത നിക്ഷേപകന്‍ മാര്‍ക്ക് മൊബിയസിന്റെ പ്രവചനം വീണ്ടും. ഇന്ത്യന്‍ ഓഹരി വിപണി 50 വര്‍ഷ ബുള്‍ കുതിപ്പിലാണെന്നാണ് ഈ പ്രമുഖ ഓഹരി വിദഗ്ധന്റെ നിഗമനം.

ബ്ലും ബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ''ഇന്ത്യ ഇപ്പോള്‍ ചൈന പത്തുവര്‍ഷം മുമ്പ് എവിടെയായിരുന്നോ അവിടെയാണ്,'' എന്നാണ് ഇദ്ദേഹം വിലയിരുത്തുന്നത്. സംസ്ഥാനങ്ങളിലെ വിവിധ ചട്ടങ്ങള്‍ ഏകീകൃതമാക്കുന്നതിനുള്ള കേന്ദ്ര നയങ്ങള്‍ രാജ്യത്തിന് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

മോര്‍ഗന്‍ സ്റ്റാന്‍ലി, നൊമുറ ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റിനെ ഡൗണ്‍ ഗ്രേഡ് ചെയ്തതിനിടെയാണ് മാര്‍ക്ക് മൊബിയസിന്റെ ആത്മവിശ്വാസത്തോടെയുള്ള പ്രവചനം പുറത്തുവന്നിരിക്കുന്നത്.

ചൈനീസ് ഇക്വിറ്റികളിലെ താഴ്ച അവസരങ്ങള്‍ തുറന്നുതരുന്നുണ്ടെന്നും മൊബിയസ് പറയുന്നു. ''ചൈനയില്‍ കുത്തകകള്‍ അവസാനിപ്പിച്ച് കുറേക്കൂടി മെച്ചപ്പെട്ട റെഗുലേഷന്‍ കൊണ്ടുവരാനുള്ള നീക്കമാണ്. അവിടെയുള്ള ചെറുകിട, ഇടത്തരം കമ്പനികളെയാണ് ഞങ്ങള്‍ നിക്ഷേപത്തിനായി നോക്കുന്നത്,'' മൊബിയസ് കാപ്പിറ്റല്‍ പാര്‍ട്ണര്‍ എല്‍എല്‍പി സ്ഥാപകന്‍ മാര്‍ക്ക് മൊബിയസ് പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com