വിപണി മൂലധനം 50,000 കോടി കടന്നു, ആദ്യനൂറില്‍ ഇടം നേടി ഡെല്‍ഹിവെറി

അഞ്ച് ദിവസത്തിനിടെ ഓഹരിവില 17 ശതമാനം ഉയര്‍ന്നതിന് പിന്നാലെ വിപണി മൂലധനത്തില്‍ ആദ്യനൂറില്‍ ഇടം നേടി ലോജിസ്റ്റിക്സ് സേവന ദാതാക്കളായ ഡെല്‍ഹിവെറി. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനിയുടെ വിപണി മൂലധനം 50,000 കോടി രൂപയും കടന്നു. ഇന്ന് ഓഹരി വില 3.44 ശതമാനം അഥവാ 23 രൂപ ഉയര്‍ന്നതോടെ വിപണി മൂലധനം 50,590 കോടി രൂപയായി. ഇന്ന് 696.05 രൂപ എന്ന നിലയിലാണ് ഈ കമ്പനി വിപണിയില്‍ വ്യാപാരം നടത്തുന്നത്.

2022ലെ വരുമാനമനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സമ്പൂര്‍ണ സംയോജിത ലോജിസ്റ്റിക്‌സ് സര്‍വീസ് കമ്പനിയാണ് ഡെല്‍ഹിവെറി. ഇ-കൊമേഴ്സ് മാര്‍ക്കറ്റ്പ്ലെയ്സുകള്‍, ഡയറക്ട്-ടു-കണ്‍സ്യൂമര്‍ ഇറ്റെയ്ലേഴ്സ്, എന്റര്‍പ്രൈസസ്, വിവിധ എസ്എംഇകള്‍ എന്നിങ്ങനെയുള്ള 23,613 സജീവ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന അടിത്തറ കമ്പനിക്കുണ്ട്. മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി കഴിഞ്ഞ ഒരുമാസത്തിനിടെ ഡെല്‍ഹിവെറി 39 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
മെയ് മാസത്തിലാണ് സപ്ലൈ ചെയ്ന്‍ കമ്പനിയായ ഡെല്‍ഹിവെറി 5,235 രൂപയുടെ ഐപിഒയിലൂടെ ഓഹരി വിപണിയിലേക്ക് പ്രവേശിച്ചത്. പ്രൈസ് ബാന്‍ഡായ 487 രൂപയേക്കാള്‍ 1.23 ശതമാനം നേട്ടത്തോടെ ബിഎസ്ഇയില്‍ ഒരു ഷെയറിന് 493 രൂപ നിരക്കിലാണ് ഡെല്‍ഹിവെറിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it