
നിഫ്റ്റി 76.60 പോയിന്റ് (0.31%) താഴ്ന്ന് 23,519.35 ൽ അവസാനിച്ചു. നിഫ്റ്റി 23,450 ലെവലിനു താഴെ നീങ്ങിയാൽ നെഗറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 23,600.40 ൽ വ്യാപാരം തുടങ്ങി. രാവിലെ 23,649.20 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. പിന്നീട് 23,450.20 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 23,519.35 ൽ ക്ലോസ് ചെയ്തു.
എഫ്എംസിജി, ഫിനാൻഷ്യൽ സർവീസസ്, സ്വകാര്യ ബാങ്കുകൾ എന്നിവയാണ് നേട്ടമുണ്ടാക്കിയ മേഖലകൾ. മീഡിയ, ഐടി, റിയൽറ്റി, ഓട്ടോ എന്നിവ നഷ്ടം നേരിട്ടു.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1015 ഓഹരികൾ മുന്നേറി, 1787 എണ്ണം ഇടിഞ്ഞു, 88 എണ്ണം മാറ്റമില്ലാതെ നിന്നു. നിഫ്റ്റി 50 യിൽ ടാറ്റാ കൺസ്യൂമർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അപ്പോളോ ഹോസ്പിറ്റൽസ്, ഒഎൻജിസി എന്നിവ കൂടുതൽ നേട്ടമുണ്ടാക്കി. വിപ്രോ, ഇൻഡസ് ഇൻഡ് ബാങ്ക്, ശ്രീറാം ഫിനാൻസ്, സിപ്ല എന്നിവ കൂടുതൽ നഷ്ടം നേരിട്ടു.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയ്ക്ക് നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. കഴിഞ്ഞ അഞ്ച് ട്രേഡിങ്ങ് സെഷനുകളിൽ, സൂചിക 23,400 ലെവലിനു മുകളിൽ സമാഹരിക്കുകയാണ്. ഹ്രസ്വകാലത്തേക്ക് ഇത് 23,800 ൽ പ്രതിരോധം നേരിടുന്നു. അടുത്ത ദിശാസൂചന നിർണ്ണയിക്കാൻ ഈ ലെവലുകൾക്ക് മുകളിലോ താഴെയോ ഒരു ബ്രേക്ക്ഔട്ട് ആവശ്യമാണ്. ഇൻട്രാഡേ സപ്പോർട്ട് 23450 ആണ്, പ്രതിരോധം 23550 -23650 ലെവലിലാണ്.
പിന്തുണ 23,450 -23,375 -23,300
പ്രതിരോധം 23,550 -23,650 -23,750
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,400 -23,000
പ്രതിരോധം 23,800 -24,225
ബാങ്ക് നിഫ്റ്റി 11.00 പോയിന്റ് നഷ്ടത്തോടെ 51,564.85 ൽ ക്ലോസ് ചെയ്തു. സാങ്കേതിക പാരാമീറ്ററുകൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനടുത്ത് ക്ലോസ് ചെയ്തു. സൂചികയ്ക്ക് 51,500 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ ലെവലിനു മുകളിൽ വ്യാപാരം നടത്തി നിലനിന്നാൽ ഇന്ന് ചെറിയ പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ, നെഗറ്റീവ് ട്രെൻഡ് ഇന്ന് തുടരും. സമീപകാല ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കുന്നതിന് സൂചിക 51,750 ലെവലിനു മുകളിൽ ക്ലോസ് ചെയ്യണം.
പിന്തുണ 51,500 -51,250 -51.050
പ്രതിരോധം 51,700 -51,900 -52,100
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 50,600 -49,750.
പ്രതിരോധം 51,750 -53,000.
Read DhanamOnline in English
Subscribe to Dhanam Magazine