

നിഫ്റ്റി 353.65 പോയിന്റ് (1.50%) ഇടിഞ്ഞ് 23,165.70 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 23,125 നു താഴെ നീങ്ങിയാൽ നെഗറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി താഴ്ന്ന് 23,341.10 ൽ വ്യാപാരം തുടങ്ങിയ ശേഷം രാവിലെ കയറി 23,565.20 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. പിന്നീട് കുത്തനെ ഇടിഞ്ഞ് 23,136.40 എന്ന താഴ്ചയിൽ എത്തി. 23,165.70 ൽ ക്ലോസ് ചെയ്തു.
മീഡിയ മാത്രമാണ് പച്ചയായി ക്ലോസ് ചെയ്ത മേഖല. റിയൽറ്റി, ഐടി, ഫിനാൻഷ്യൽ സർവീസസ്, ഫാർമ എന്നിവയാണു വലിയ നഷ്ടം നേരിട്ടത്.
വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1874 ഓഹരികൾ മുന്നേറി, 917 എണ്ണം ഇടിഞ്ഞു, 100 എണ്ണം മാറ്റമില്ലാതെ നിന്നു.
നിഫ്റ്റി 50 യിൽ ഇൻഡസ് ഇൻഡ് ബാങ്ക്, ട്രെൻ്റ്, ബജാജ് ഓട്ടോ, ജിയോ ഫിനാൻഷ്യൽ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. എച്ച്സിഎൽ ടെക്, ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി ബാങ്ക്, ബെൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. എങ്കിലും സൂചിക ദൈനംദിന ചാർട്ടിൽ തുടർച്ചയായ രണ്ടാമത്തെ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി, 23,400 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയ്ക്ക് നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 23,125 ൽ ഇൻട്രാഡേ സപ്പോർട്ട് ഉണ്ട്. സൂചിക ഇതിനു താഴെ നീങ്ങിയാൽ ഇന്നും ഇടിവ് തുടരും. ഒരു പുൾബായ്ക്ക് റാലിക്ക് സൂചിക 23,225 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് ലെവൽ മറികടക്കേണ്ടതുണ്ട്.
പിന്തുണ 23,125 -23,050 -22,975
പ്രതിരോധം 23,225 -23,320 -23,415
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,000 -22,600
പ്രതിരോധം 23,400 -23,800.
ബാങ്ക് നിഫ്റ്റി 737.35 പോയിന്റ് നഷ്ടത്തോടെ 50,827.50 ൽ ക്ലോസ് ചെയ്തു. സാങ്കേതിക പാരാമീറ്ററുകൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിലും വളരെ താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു.
സൂചികയ്ക്ക് 50,750 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഇതിനു താഴെ നീങ്ങിയാൽ ഇന്ന് താഴേക്കുളള പ്രവണത തുടരാം. പുൾ ബായ്ക്ക് റാലിക്ക്, സൂചിക 50,950 നു മുകളിൽ നീങ്ങേണ്ടതുണ്ട്.
പിന്തുണ 50,750 -50,500 -50,250
പ്രതിരോധം 50,950 -51,165 -51,400
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡർമാർക്ക്
പിന്തുണ 50,600 -49,750
പ്രതിരോധം 51,750 -53,000.
Read DhanamOnline in English
Subscribe to Dhanam Magazine