

നിഫ്റ്റി 166.65 പോയിന്റ് (0.72%) ഉയർന്ന് 23,332.35 ൽ അവസാനിപ്പിച്ചു. പോസിറ്റീവ് ട്രെൻഡ് തുടരാൻ സൂചിക കഴിഞ്ഞ ദിവസത്തെ ഉയർന്ന നിരക്കായ 23,350 ന് മുകളിൽ വ്യാപാരം നടത്തി നിലനിൽക്കണം.
നിഫ്റ്റി ഉയർന്ന് 23,192.60 ൽ വ്യാപാരം തുടങ്ങി. സൂചിക 23,350 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ച ശേഷം 23,332.35 ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും ഉയർന്നു ക്ലോസ് ചെയ്തു. കൂടുതൽ നേട്ടമുണ്ടാക്കിയത് റിയൽറ്റി, എഫ്എംസിജി, ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് എന്നിവയാണ്. വിശാലവിപണി പോസിറ്റീവ് ആയിരുന്നു, 1995 ഓഹരികൾ മുന്നേറി, 775 എണ്ണം ഇടിഞ്ഞു, 123 എണ്ണം മാറ്റമില്ലാതെ നിന്നു.
നിഫ്റ്റി 50 യിൽ ടാറ്റാ കൺസ്യൂമർ, സൊമാറ്റോ, ടൈറ്റൻ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. ബെൽ, അൾട്രാടെക് സിമൻ്റ്, നെസ്‌ലെ, പവർ ഗ്രിഡ് എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. സൂചിക ദൈനംദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും ഉയർന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. അത് ബുള്ളിഷ് ഹറാമി പാറ്റേൺ പോലെ കാണപ്പെടുന്നു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ബെയറിഷ് ട്രെൻഡ് മാറുന്നു എന്നാണ്. സ്ഥിരീകരണത്തിന് ഇന്നു സൂചിക ഹറാമി പാറ്റേൺ ഉയർന്നതിന് മുകളിൽ വ്യാപാരം നടത്തി നിലനിർത്തണം. സൂചിക 23350 ലെവലിനു മുകളിൽ നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്ന് തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ സപ്പോർട്ട് 23,320 ലാണ്. ഈ ലെവലിന് താഴെ ആയാൽ ഇന്ന് നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം.
പിന്തുണ 23,320 -23,225 -23,130
പ്രതിരോധം 23,415 -23,520 -23,625
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,000 -22600
പ്രതിരോധം 23,400 -23,800.
ബാങ്ക് നിഫ്റ്റി 520.55 പോയിന്റ് നേട്ടത്തോടെ 51,348.05 ൽ ക്ലോസ് ചെയ്തു. സാങ്കേതിക പാരാമീറ്ററുകൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. സൂചിക ദൈനംദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ വളരെ മുകളിലായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു.
സൂചികയ്ക്ക് 51,200 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 51,400 ലാണ്. സൂചിക 51,400 നെ മറികടന്നാൽ, പോസിറ്റീവ് ട്രെൻഡ് തുടരാം. 51,200 ന് താഴെ നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം.
പിന്തുണ 51,200 -50,950 -50,750
പ്രതിരോധം 51,400 -51,650 -51,835
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡർമാർക്ക്,
പിന്തുണ 50,600 -49,750
പ്രതിരോധം 51,750 -53,000.
Read DhanamOnline in English
Subscribe to Dhanam Magazine