

നിഫ്റ്റി 82.25 പോയിന്റ് (0.35%) താഴ്ന്ന് 23,250.10 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 23,225 ന് താഴെ നിലനിന്നാൽ ഇടിവ് തുടരും.
നിഫ്റ്റി താഴ്ന്ന് 23,145.80 ൽ വ്യാപാരം തുടങ്ങി. സൂചിക രാവിലെ 23,306.50 എന്ന ഇൻട്രാഡേ ഉയരത്തിൽ എത്തി. സൂചിക ക്രമേണ താഴേക്ക് പോയി 23,250.10 ൽ ക്ലോസ് ചെയ്തു.
ഫാർമ, ബാങ്ക്, മീഡിയ, എഫ്എംസിജി എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. ഐടി, ഓട്ടോ, മെറ്റൽ, ഫിനാൻഷ്യൽ സർവീസസ് എന്നിവ കൂടുതൽ നഷ്ടം നേരിട്ടു. 2020 ഓഹരികൾ മുന്നേറി, 759 എണ്ണം കുറഞ്ഞു, 114 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റി 50യിൽ പവർഗ്രിഡ്, സൺ ഫാർമ, അൾട്രാടെക് സിമൻ്റ്, സിപ്ല എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഇൻഫോസിസ് എന്നിവ കൂടുതൽ നഷ്ടം നേരിട്ടു.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. കഴിഞ്ഞ മൂന്ന് ട്രേഡിങ്ങ് സെഷനുകളിൽ, അഡ്വാൻസ്/ഡിക്ലൈൻ അനുപാതം ബുൾസിന് അനുകൂലമായി തുടരുന്നു. താഴ്ന്നതിനേക്കാൾ കൂടുതൽ ഓഹരികൾ ഉയർന്നു ക്ലോസ് ചെയ്തു. സൂചിക ദൈനംദിന ചാർട്ടിൽ വൈറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെയാണ് ക്ലോസ് ചെയ്തത്. ഈ പാറ്റേൺ സൂചികയ്ക്ക് അല്പം നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു.
സൂചികയ്ക്ക് 23,225 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ ലെവലിനു താഴെ നിലനിന്നാൽ നെഗറ്റീവ് ട്രെൻഡ് ഇന്ന് തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 23,300 ലാണ്. ഒരു പുൾ ബായ്ക്ക് റാലിക്ക്, സൂചിക ഈ ലെവൽ മറികടക്കേണ്ടതുണ്ട്.
പിന്തുണ 23,225 -23,130 -23,050
പ്രതിരോധം 23,300 -23,400 -23,500
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,000 -22,600
പ്രതിരോധം 23,400 -23,800.
ബാങ്ക് നിഫ്റ്റി 249.30 പോയിന്റ് നേട്ടത്തോടെ 51,597.35 ൽ ക്ലോസ് ചെയ്തു. സാങ്കേതിക പാരാമീറ്ററുകൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ദൈനംദിന ചാർട്ടിൽ വൈറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 51,750 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഇതിനു മുകളിൽ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ സപ്പോർട്ട് 51,400 ലാണ്. ലെവലിലാണ്.
പിന്തുണ 51,400 -51,200 -51,000
പ്രതിരോധം 51,650 -51,950 -52,150
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡർമാർക്ക്
പിന്തുണ 50,600 -49,750
പ്രതിരോധം 51,750 -53,000.
Read DhanamOnline in English
Subscribe to Dhanam Magazine