

നിഫ്റ്റി 121.10 പോയിന്റ് (0.52%) ഇടിഞ്ഞ് 23,361.05 ല്‍ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 23,381 ന് മുകളില്‍ സൂചിക നീങ്ങിയാല്‍ പോസിറ്റീവ് ട്രെന്‍ഡ് പ്രതീക്ഷിക്കാം.
നിഫ്റ്റി താഴ്ന്ന് 23,319.30 ല്‍ വ്യാപാരം തുടങ്ങി. രാവിലെ 23,222 എന്ന താഴ്ന്ന നിലയിലെത്തി. സൂചിക ക്രമേണ ഉയര്‍ന്ന് 23,381.60 എന്ന ഉയര്‍ന്ന നില പരീക്ഷിച്ചു. 23,381.60 ല്‍ ക്ലോസ് ചെയ്തു. ഐടി, ഫാര്‍മ, ഓട്ടോ എന്നീ മേഖലകള്‍ നേട്ടമുണ്ടാക്കി. മെറ്റല്‍, എഫ്എംസിജി, ബാങ്കുകള്‍, മീഡിയ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. 665 ഓഹരികള്‍ ഉയര്‍ന്നു, 2026 എണ്ണം താഴ്ന്നു. 166 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാല വിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 യില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, ശ്രീറാം ഫിനാന്‍സ് എന്നിവയാണ്. എല്‍ ആന്‍ഡ് ടി, ഒഎന്‍ജിസി, ടാറ്റാ കണ്‍സ്യൂമര്‍, കോള്‍ ഇന്ത്യ എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.
സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിനു മുകളിലാണ്. മൊമെന്റം സൂചകങ്ങളും പോസിറ്റീവ് ചായ്വ് കാണിക്കുന്നു. സൂചിക ദൈനംദിന ചാര്‍ട്ടില്‍ ചെറിയ വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി, പക്ഷേ കഴിഞ്ഞ ദിവസത്തെ ക്ലോസിനേക്കാള്‍ താഴെയാണ് ക്ലോസ് ചെയ്തത്. എങ്കിലും കാന്‍ഡില്‍ സ്റ്റിക്കിന്റെ താഴ്ന്ന നിഴല്‍ സപ്പോര്‍ട്ട് സോണിന് സമീപം വാങ്ങല്‍ താല്‍പ്പര്യം ഉയര്‍ന്നുവന്നതായി സൂചിപ്പിക്കുന്നു. ഇന്നു, സൂചിക കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 23381 ന് മുകളില്‍ വ്യാപാരം നടത്തിയാല്‍ പോസിറ്റീവ് പ്രവണത പ്രതീക്ഷിക്കാം. സൂചികയ്ക്ക് 23,340 ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, ഹ്രസ്വകാല പ്രതിരോധം 23,500 ല്‍ തുടരുന്നു. ശക്തമായ ഒരു ബുള്ളിഷ് പ്രവണതയ്ക്ക്, സൂചിക ഈ ലെവലിനു മുകളില്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്.
പിന്തുണ 49,100 -48,850 -48,600
പ്രതിരോധം 49,400 -49,660 -50,000
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷണല്‍ ട്രേഡിംഗ്:
പിന്തുണ 23,000 -22,500
പ്രതിരോധം 23.500 -24,200.
ബാങ്ക് നിഫ്റ്റി 296.40 പോയിന്റ് നഷ്ടം രേഖപ്പെടുത്തി 49,210.55 ല്‍ ക്ലോസ് ചെയ്തു. സാങ്കേതിക സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. സൂചിക ദൈനംദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി, പക്ഷേ കഴിഞ്ഞ ദിവസത്തെ ക്ലോസിനേക്കാള്‍ താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ സൂചികയുടെ നെഗറ്റീവ് ചായ്വ് കാണിക്കുന്നു. സൂചികയ്ക്ക് 49,100 ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 49,400 ലാണ്. ഒരു ദിശയ്ക്ക്, സൂചിക ഇന്ന് ഈ ലെവലുകളില്‍ ഏതെങ്കിലും തകര്‍ക്കേണ്ടതുണ്ട്. ബുള്ളിഷ് ട്രെന്‍ഡ് പുനരാരംഭിക്കാന്‍ സൂചിക 49600 ലെവലിനു മുകളില്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇന്‍ട്രാഡേ ലെവലുകള്‍
പിന്തുണ 49,100 -48,850 -48,600
പ്രതിരോധം 49,400 -49,660 -50,000
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
പിന്തുണ 48,000 -47,000
പ്രതിരോധം 49,600 -50,700.
Read DhanamOnline in English
Subscribe to Dhanam Magazine