നിഫ്റ്റിക്ക് 24,700 ല്‍ ഇന്‍ട്രാഡേ പിന്തുണ, 24,850 ല്‍ പ്രതിരോധം; മൊമന്റം സൂചകങ്ങള്‍ക്ക് നെഗറ്റീവ് പ്രവണത
നിഫ്റ്റി 218.85 പോയിൻ്റ് (0.87%) ഇടിഞ്ഞ് 24,795.75 ൽ ക്ലോസ് ചെയ്തു. 24,700 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ സൂചിക നീങ്ങിയാൽ താഴേയ്ക്കുള്ള പക്ഷപാതം തുടരും.
നിഫ്റ്റി ഉയർന്ന് 25,084.10 ൽ വ്യാപാരം തുടങ്ങി.രാവിലെ ഇൻട്രാഡേ ഉയരമായ 25,143.00 പരീക്ഷിച്ചു. എന്നാൽ മുന്നേറ്റം തുടരുന്നതിൽ പരാജയപ്പെട്ട സൂചിക കുത്തനെ ഇടിഞ്ഞ് 24,694.30 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. 24,795.75 ൽ ക്ലോസ് ചെയ്തു.
ഐടി ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. മാധ്യമങ്ങൾ, ബാങ്കുകൾ, ലോഹം, ധനകാര്യ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. 273 ഓഹരികൾ ഉയരുകയും 2409 ഓഹരികൾ ഇടിയുകയും 58 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് എം ആൻഡ് എം, ഐടിസി, ട്രെൻ്റ്, ഭാരതി എയർടെൽ എന്നിവയാണ്. അദാനി പോർട്ട്‌സ്, ബിഇഎൽ, എൻടിപിസി, കോൾ ഇന്ത്യ എന്നിവ കൂടുതൽ നഷ്ടം നേരിട്ടു.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 24,700 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ നെഗറ്റീവ് പ്രവണത ഇന്നും തുടരാം. 24,850 ലാണ് ഇൻട്രാഡേ പ്രതിരോധം. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
ഹ്രസ്വകാല വീക്ഷണത്തിൽ, സൂചികയ്ക്ക് 24,750-24,450 ഏരിയയിൽ പിന്തുണയുണ്ട്. സൂചിക ഓവർസോൾഡ് മേഖലയ്ക്ക് സമീപമാണെന്ന് മൊമെൻ്റം സൂചകങ്ങൾ സൂചന നൽകുന്നു. പ്രതിദിന ചാർട്ടിൽ RSI 38 ലെവലിൽ ക്ലോസ് ചെയ്തു. മുൻകാലങ്ങളിൽ, ആർഎസ്ഐ മൂല്യം 33-35 ലെവലിൽ എത്തിയപ്പോൾ, നിഫ്റ്റി ബെയറിഷ് ട്രെൻഡിൽ നിന്ന് വിജയകരമായി കരകയറിയിട്ടുണ്ട്. 24,750-24,450 ഏരിയയിൽ സൂചികയ്ക്ക് പിന്തുണ ലഭിച്ചേക്കാമെന്ന് ഇവയെല്ലാം സൂചിപ്പിക്കുന്നു.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,700 -24,575 -24,450
പ്രതിരോധം 24,850 -25,000 -25125
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,750 -24,450
പ്രതിരോധം 25,500 -26,275.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 983.15 പോയിൻ്റ് നഷ്ടത്തിൽ 50,478.90 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി 50,500-ലെ മുമ്പത്തെ പിന്തുണയ്‌ക്ക് തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഡൗൺ ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 50,350 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 50,850 ലാണ്. സൂചിക 50,350 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെയാണ് നീങ്ങുന്നതെങ്കിൽ, ഇന്ന് കൂടുതൽ തിരിച്ചടി പ്രതീക്ഷിക്കാം. പുൾബാക്ക് റാലിക്ക്, സൂചിക 50,850 എന്ന ഇൻട്രാഡേ പ്രതിരോധത്തിന് മുകളിൽ കയറണം.
ഇൻട്രാഡേ ട്രേഡേഴ്സിന്
സപ്പോർട്ട് 50,350 -50,000 -49,650
പ്രതിരോധം 50,850 -51,200 -51,550
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക് പിന്തുണ 50,500 -49,600
പ്രതിരോധം 51,750 -52,800.