

നിഫ്റ്റി 178.35 പോയിന്റ് (0.76%) ഇടിഞ്ഞ് 23,381.60 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 23,315 നു താഴെ നീങ്ങിയാൽ ഇടിവ് തുടരും.
നിഫ്റ്റി താഴ്ന്ന് 23,543.80 ൽ വ്യാപാരം തുടങ്ങി. വീണ്ടും താഴ്ന്ന് 23,316.30 ൽ എത്തി. എങ്കിലും ക്ലോസിംഗ് സെഷനിൽ സൂചിക അൽപം ഉയർന്ന് 23,381.60 ൽ ക്ലോസ് ചെയ്തു. എല്ലാ സെക്ടറുകളും നഷ്ടത്തിൽ അവസാനിച്ചു. റിയൽറ്റി, മെറ്റൽ, മീഡിയ, ഫാർമ എന്നിവയാണ് നഷ്ടത്തിനു മുന്നിൽ. 456 ഓഹരികൾ ഉയർന്നു, 2268 എണ്ണം താഴ്ന്നു, 130 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 യിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് കൊട്ടക് ബാങ്ക്, എയർടെൽ, ബ്രിട്ടാനിയ, ടാറ്റാ കൺസ്യൂമർ എന്നിവയാണ്. കൂടുതൽ നഷ്ടം ട്രെൻ്റ്, പവർ ഗ്രിഡ്, ടാറ്റാ സ്റ്റീൽ, ടൈറ്റൻ എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് താഴെയാണ് ക്ലോസ് ചെയ്തത്. സൂചിക ദൈനംദിന ചാർട്ടിൽ തുടർച്ചയായ നാലാമത്തെ ബ്ലാക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് മൊമെന്റം ബെയറുകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചികയ്ക്ക് 23,315 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 23,400 ലാണ്. സൂചിക 23,315 നു താഴെ നീങ്ങിയാൽ ഇന്നും ഇടിവ് തുടരും. ഒരു പോസിറ്റീവ് പ്രവണതയ്ക്ക്, സൂചിക 23,400 നു മുകളിൽ നിലനിൽക്കണം.
പിന്തുണ 23,300 -23,240 -23,170
പ്രതിരോധം 23,400 -23,500 -23,600
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,000 -22,500
പ്രതിരോധം 23,500 -24,200.
ബാങ്ക് നിഫ്റ്റി 177.85 പോയിന്റ് നഷ്ടത്താേടെ 49,981.00 ൽ ക്ലോസ് ചെയ്തു. സാങ്കേതിക പാരാമീറ്ററുകൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. എങ്കിലും സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയ്ക്ക് നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 50,100ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 49,600ൽ തന്നെ തുടരുന്നു. സൂചിക ഈ ലെവലിനു താഴെ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ, സപ്പോർട്ട് ഏരിയയിൽ നിന്ന് ഒരു പുൾ ബായ്ക്ക് റാലി സംഭവിക്കാം.
ഇൻട്രാഡേ ട്രേഡർമാർക്ക്
പിന്തുണ 49,900 -49,700 -49,500
പ്രതിരോധം 50,100 -50,300 -50,500
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 49,600 -48,000
പ്രതിരോധം 50,700 -52,000.
Read DhanamOnline in English
Subscribe to Dhanam Magazine