

നിഫ്റ്റി 95.00 പോയിന്റ് (0.40%) ഇടിഞ്ഞ് 23,431.50 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 23,500 എന്ന ഹ്രസ്വകാല പ്രതിരോധ നിലയ്ക്ക് താഴെ തുടർന്നാൽ ഇടിവ് തുടരും.
നിഫ്റ്റി ഉയർന്ന് 23,551.90 ൽ വ്യാപാരം തുടങ്ങി. രാവിലെ 23,596.60 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. തുടർന്ന് സൂചിക ഇടിഞ്ഞ് 23,344.30 എന്ന താഴ്ന്ന നിലയിലെത്തി. 23,431.50 ൽ ക്ലോസ് ചെയ്തു. ഐടി ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. മീഡിയ, റിയൽറ്റി, പൊതുമേഖലാ ബാങ്കുകൾ, ഫാർമ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. 411 ഓഹരികൾ ഉയർന്നും 2328 എണ്ണം ഇടിഞ്ഞും 102 എണ്ണം മാറ്റമില്ലാതെയും തുടർന്നു. വിശാല വിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 ക്കു കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, വിപ്രോ എന്നിവയാണ്. കൂടുതൽ നഷ്ടം ഇൻഡസ് ഇൻഡ് ബാങ്ക്, അദാനി എൻ്റർപ്രൈസസ്, എൻടിപിസി, ബെൽ എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി, മുമ്പത്തെ സപ്പോർട്ട് ലെവലായ 23,500 ന് താഴെ ക്ലോസ് ചെയ്തു. സൂചിക ഈ ലെവലിനു താഴെ തുടർന്നാൽ, വരും ദിവസങ്ങളിൽ ബെയറിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല സപ്പോർട്ട് 23,250 ലാണ്. സൂചിക ഇതിനു താഴെ ക്ലോസ് ചെയ്താൽ, അടുത്ത സപ്പോർട്ട് 22,750 ൽ എത്തിയേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ റെസിസ്റ്റൻസ് 23,450 ലാണ്.
സപ്പോർട്ട് 23,350 -23,250 -23,150
പ്രതിരോധം 23,450 -23,550 -23,650
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
സപ്പോർട്ട് 23,250 -22,750
റെസിസ്റ്റൻസ് 23,500 -24,200.
ബാങ്ക് നിഫ്റ്റി 769.35 പോയിന്റ് നഷ്ടം രേഖപ്പെടുത്തി 48,734.15 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ താഴേക്കുള്ള പ്രവണത തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 48,300 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിലും താഴേക്കുള്ള പ്രവണത തുടരും. അടുത്ത ഹ്രസ്വകാല പിന്തുണ 47,000 ൽ ആണ്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 48,900 ലാണ്.
ഇൻട്രാഡേ ട്രേഡർമാർക്കു
സപ്പോർട്ട് 48,600 -48,300 -48,000
റെസിസ്റ്റൻസ് 48,950 -49,300 -49,600
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
സപ്പോർട്ട് 48,300 -47,250
പ്രതിരോധം 49,600 -50,600.
Read DhanamOnline in English
Subscribe to Dhanam Magazine