
നിഫ്റ്റി 102.15 പോയിന്റ് (0.44%) താഴ്ന് 22,929.25 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി സപ്പോർട്ട് ലെവൽ ആയ 22,770 ന് താഴെ പോയാൽ ഇടിവ് തുടരും.
നിഫ്റ്റി ഉയർന്ന് 23,096.40 ൽ വ്യാപാരം തുടങ്ങി. രാവിലെ സൂചിക 23,133.70 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. തുടർന്ന് സൂചിക ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയായ 22,774.80 ലെത്തി 22,929.25 ൽ ക്ലോസ് ചെയ്തു. എല്ലാ സെക്ടറുകളും നഷ്ടത്തിൽ അവസാനിച്ചു. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് മീഡിയ, ഫാർമ, പിഎസ്‌യു ബാങ്കുകൾ, ലോഹങ്ങൾ എന്നിവയാണ്.
വിശാലവിപണി നെഗറ്റീവ് ആയി തുടർന്നു, 342 ഓഹരികൾ മുന്നേറി, 2392 ഓഹരികൾ ഇടിഞ്ഞു, 136 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിക്ക് കീഴിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, നെസ്‌ലെ, ഇൻഫോസിസ് എന്നിവയാണ്. കൂടുതൽ നഷ്ടം അദാനി പോർട്ട്സ്, ബിഇഎൽ, അദാനി എന്റർപ്രൈസസ്, ട്രെന്റ് എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെ തുടരുന്നു. ദൈനംദിന ചാർട്ടിലെ രണ്ട് ഡോജി മെഴുകുതിരികൾക്ക് ശേഷം സൂചിക ഒരു ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയ്ക്ക് നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 22,770 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ ലെവലിനു താഴെ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിൽ ഇടിവ് തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 23,000 ലെവലിലാണ്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക ഈ ലെവലിനു മുകളിൽ നിലനിർത്തണം.
പിന്തുണ 22,900 -22,770 -22,665
പ്രതിരോധം 23,000 -23,100 -23,200
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 22,770 -22,600
പ്രതിരോധം 23,250 -22,800.
ബാങ്ക് നിഫ്റ്റി 260.40 പോയിന്റ് നഷ്ടത്തോടെ 49,099.45 ൽ ക്ലോസ് ചെയ്തു. സാങ്കേതിക പാരാമീറ്ററുകൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ്. മാത്രമല്ല, സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയ്ക്ക് നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 48,750 ലാണ്. സൂചിക ഇതിനു താഴെ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിൽ താഴേക്കുള്ള പ്രവണത തുടരാം. അല്ലെങ്കിൽ സൂചിക ഈ ലെവലിനു മുകളിൽ കുറച്ച് ദിവസത്തേക്ക് സമാഹരിക്കപ്പെട്ടേക്കാം. സൂചികയ്ക്ക് 49,200 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക ഈ ലെവൽ മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ ട്രേഡർമാർക്ക്
പിന്തുണ 49,000 -48,700 -48,450
പ്രതിരോധം 49,200 -49,500 -49,800
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 48,750 -47,750
പ്രതിരോധം 49,750 -50,700.
Read DhanamOnline in English
Subscribe to Dhanam Magazine