
നിഫ്റ്റി 111.55 പോയിന്റ് (0.50%) ഉയർന്ന് 22,508.75 ൽ അവസാനിച്ചു. നിഫ്റ്റി 22,450 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിനു മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി 22,353.20 ൽ വ്യാപാരം തുടങ്ങി. പിന്നീട് കുത്തനെ ഉയർന്ന് രാവിലെ 22,577 എന്ന ഇൻട്രാഡേ ഉയരത്തിൽ എത്തി. സൂചിക 22,508.75 ൽ അവസാനിക്കുന്നതുവരെ 22450 ന് മുകളിൽ സമാഹരിച്ചു.
ഫാർമ, ഫിനാൻഷ്യൽ സർവീസസ്, സ്വകാര്യ ബാങ്കുകൾ, ഓട്ടോ എന്നിവയാണ് ഏറ്റവും നേട്ടമുണ്ടാക്കിയ മേഖലകൾ. മീഡിയ, റിയൽറ്റി, പൊതുമേഖലാ ബാങ്കുകൾ, എഫ്എംസിജി എന്നിവയാണ് നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 949 ഓഹരികൾ മുന്നേറി, 1832 എണ്ണം കുറഞ്ഞു, 104 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റി 50 യിൽ ഡോ. റെഡ്ഡീസ്, ബജാജ് ഫിൻ സെർവ്, എസ്ബിഐ ലൈഫ്, ട്രെൻ്റ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. വിപ്രോ, ബിപിസിഎൽ, ബ്രിട്ടാനിയ, ഹീറോ മോട്ടോകോ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക ദൈനംദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 22,450 ആണ്. സൂചിക ഈ ലെവലിനു മുകളിൽ വ്യാപാരം നടത്തി നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്ന് തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 22,530 ലെവലിലാണ്.
കഴിഞ്ഞ കുറച്ച് ട്രേഡിങ് സെഷനുകളിൽ, സൂചിക 22,320–22,680 എന്ന ഇടുങ്ങിയ പരിധിയിൽ സമാഹരിക്കുകയാണ്. വ്യക്തമായ ദിശാസൂചന കിട്ടാൻ ഈ പരിധി വിട്ടുള്ള നിർണായക ബ്രേക്ക്ഔട്ട് ആവശ്യമാണ്. വരും ദിവസങ്ങളിൽ 22,680 ലെവലിനു മുകളിലേക്ക് ബ്രേക്ക്ഔട്ട് ഉണ്ടാകാനുള്ള സാധ്യത വർധിച്ചെന്നു സാങ്കേതിക സൂചകങ്ങൾ കാണിക്കുന്നു.
പിന്തുണ 22,450 -22,380 -22,320
പ്രതിരോധം 22,530 -22,600 -22,675
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 22,320 -21,950
പ്രതിരോധം 22,680 -23,300.
ബാങ്ക് നിഫ്റ്റി 293.75 പോയിന്റ് നേട്ടത്തോടെ 48,354.15 ൽ ക്ലോസ് ചെയ്തു. സാങ്കേതിക പാരാമീറ്ററുകൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ് ക്ലോസ് ചെയ്തത്. സൂചിക ദൈനംദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 48,300 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ ലെവലിനു മുകളിൽ തുടർന്നാൽ പോസിറ്റീവ് ചായ്‌വ് തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ റെസിസ്റ്റൻസ് 48,500 ആണ്. ശക്തമായ ഒരു അപ്‌ട്രെൻഡിന്, സൂചിക 48,750 ലെവലിനു മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
പിന്തുണ 48,300 -48,100 -47,900
പ്രതിരോധം 48,500 -48,700 -48,900
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 47,750 -47,000
പ്രതിരോധം 48,750 -50,000.
Read DhanamOnline in English
Subscribe to Dhanam Magazine